ജിയോ ഓഫറുകൾ ഇനി 3 നാളുകൾകൂടി

Updated on 22-Nov-2017
HIGHLIGHTS

399 രൂപായ്ക്കോ അതിനു മുകളിലോ റീച്ചാർജ് ചെയ്യുന്നവർക്കാണ്

 

399 രൂപായ്ക്കോ അതിനു മുകളിലോ റീച്ചാർജ് ചെയ്യുന്നവർക്കാണ് ജിയോ അവരുടെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ നൽകുന്നത് .കുറച്ചു നാളുകളായി ജിയോ അവരുടെ ഓഫറുകൾ എല്ലാം തന്നെ കുറച്ചുകൊണ്ടിരിക്കുകയായിരുന്നു .എന്നാൽ ജിയോ  ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഒരു ഓഫർ തന്നെയാണിത് .

ജിയോ തിരികെ നല്‍കുന്ന പണം കറന്‍സിയായല്ല ലഭിക്കുക. മറിച്ച്‌ ജിയോയുടെ ഡിജിറ്റല്‍ വാലറ്റിലേക്കും ക്യാഷ് ബാക്ക് വൗച്ചറായുമാണ് ഉപഭോക്താക്കളിലെത്തുക. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. 

ഈ ക്യാഷ് ഉപയോഗിച്ച് ഉപഭോതാക്കൾക്ക് ആമസോൺ ,paytm പോലെയുള്ള ഓൺലൈൻ ഷോപ്പുകളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങിക്കാൻ സാധിക്കുന്നതാണ് . 

399 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇ കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി ഷോപ്പിങ്ങും നടത്താം. 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :