ഡിഷ് കമ്പനികൾക്കും പണിവരുന്നു ,ജിയോ ഡിഷ് സെപ്റ്റംബർ മുതൽ

Updated on 24-Jul-2017
HIGHLIGHTS

കുറഞ്ഞ പാക്കേജിലും ജിയോ ലഭ്യമാകുന്നു

 

ജിയോയുടെ കുറെ ഉത്പന്നങ്ങൾ ഉടൻ തന്നെ വിപണിയിൽ എത്തുന്നു .അതിൽ ആദ്യം എത്തുന്നത് ജിയോയുടെ കുറഞ്ഞ ചിലവിലെ സ്മാർട്ട് ഫോണുകളാണ് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

1500 രൂപയ്ക്ക് വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ ഓഗസ്റ്റ്  അവസാനംമുതൽ ബുക്കിങ് ആരംഭിക്കുന്നു .1500 രൂപമുടക്കി നിങ്ങൾ വാങ്ങിക്കുന്ന ഈ സ്മാർട്ട് ഫോൺ 3 വർഷത്തിനുള്ളിൽ നിങ്ങൾക്ക് മുടക്കിയ പൈസ തിരികെ നൽകുന്നു .അതിനു ശേഷം ജിയോയുടെ ഡിഷ് ടിവിയാണ് എത്തുന്നത് .

കുറഞ്ഞ ചിലവിലെ പാക്കേജിൽ എത്തുന്ന ഈ പുതിയ ഉത്പന്നത്തിന്റെ വില 1800 രൂപയാണ് .സെപ്റ്റംബറിൽ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .ഇതിലും വെൽകം ഓഫറുകൾ ലഭിക്കുമെന്ന് സൂചനകൾ ഉണ്ട് .ഇതോടെ മറ്റു ഡിഷ് കമ്പനികൾക്ക് പണികിട്ടുമെന്നകാര്യത്തിൽ സംശയം വേണ്ട .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :