വിഷ് പരമ്പരയിലെ പുതിയ ഫോണുമായി ഐറ്റെൽ
ഐറ്റെൽ വിഷ് A41 + എന്ന സ്മാർട്ട്ഫോൺ 5 ഇഞ്ച് ഡിസ്പ്ളേയും 4 ജി VoLTE സപ്പോർട്ടുമായി വിൽപ്പനയ്‌ക്കെത്തി
ഐടെൽ മൊബൈൽ നിർമ്മാതാക്കൾ ഐടെൽ വിഷ് A41 + സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ചു .ഒരു ഡെഡിക്കേറ്റഡ് സ്മാർട്ട് കീയോടു കൂടിയുള്ള കുറഞ്ഞ വിലയ്ക്കുള്ള ഈ സ്മാർട്ട്ഫോൺ 800 x 480 പിക്സൽ റെസല്യൂഷനുള്ള 5 ഇഞ്ച് ഐ.പി.എസ് ഡിസ്പ്ലെയോടെ ആണ് എത്തിയിരിക്കുന്നത്.2 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള ഫോണിന് ക്വാഡ് കോർ പ്രൊസസർ ആണ് കരുത്ത് പകരുന്നത്.
എൽഇഡി ഫ്ളാഷുള്ള 5 മെഗാപിക്സൽ ഓട്ടോഫോക്കസ് പിൻ ക്യാമറയുള്ള ഐറ്റെൽ വിഷ് A41 + നു എൽഇഡി ഫ്ളാഷോടു കൂടിയ ഒരു ഫ്രണ്ട് ക്യാമറയും ഉണ്ട്. 2400 എം.എ.എച്ച് ബാറ്ററിയുമായി ആൻഡ്രോയിഡ് മാർഷമാലോ പതിപ്പിലാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത് .
4 ജി എൽടിഇ, വോൾട്ട് കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള ഡ്യുവൽ സിം പിന്തുണക്കുന്ന ഈ ഫോണിന് 6590 രൂപയാണ് വില. താരതമ്യേന മികച്ച വേഗതയും പ്രകടനവും വാഗ്ദാനം ചെയ്യുന്ന ഐറ്റെൽ വിഷ് A41 + വിപണിയെ സ്വാധീനിക്കുമെന്നാണ് ഇതിന്റെ നിർമ്മാതാക്കൾ വിലയിരുത്തുന്നത്.