സ്‌നാപ്പ്ചാറ്റിന്റെ പാത പിന്തുടർന്ന് ഫേസ് ഫിൽറ്ററുകളുമായി ഇൻസ്റ്റാഗ്രാം

സ്‌നാപ്പ്ചാറ്റിന്റെ പാത പിന്തുടർന്ന് ഫേസ് ഫിൽറ്ററുകളുമായി ഇൻസ്റ്റാഗ്രാം
HIGHLIGHTS

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഫോട്ടോ,വീഡിയോ ഷെയറിങ് സൈറ്റായ ഇൻസ്റ്റാഗ്രാമിൽ ഇനി സ്‌നാപ്പ്ചാറ്റിനു സമാനമായ ഫേസ് ഫിൽറ്ററുകളും.

സ്നാപ്പ്ചാറ്റിൽ നിന്നുള്ള ഒരു ഫീച്ചർ കൂടി  ഇൻസ്റ്റാഗ്രാം അനുകരിക്കുന്നു;  ഇത്തവണ ഫേസ് ഫിൽറ്ററുകളെയാണ്‌ സ്നാപ്പ്ചാറ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇൻസ്റ്റാഗ്രാം തങ്ങളുടെ സേവനങ്ങൾക്കൊപ്പം ചേർത്തിരിക്കുന്നത്.ഇതോടെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഫോട്ടോ,വീഡിയോ ഷെയറിങ് സൈറ്റായ  ഇൻസ്റ്റാഗ്രാമിൽ ചേർക്കുന്ന  ഫോട്ടോകളിലും വീഡിയോകളിലും പ്രത്യക്ഷപ്പെടുന്ന വിവിധ മുഖങ്ങളിൽ പല ഇഫക്ടുകൾ ചേർക്കാൻ ഉപഭോക്താക്കൾക്ക് കഴിയും.

കോയലാ ചെവികൾ, നെർഡ്  ഗ്ലാസ്, ബട്ടർഫ്ലൈ കിരീടം എന്നിവയുൾപ്പെടെ എട്ടു നിറത്തിലുള്ള ആഗ്മെന്റഡ്  റിയാലിറ്റി ഫിൽറ്ററുകളാണ്  കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോ, വീഡിയോ എന്നിവകളിൽ   തൽസമയം   ഫെയ്സ് ഫിൽട്ടറുകൾ ചേർക്കാൻ കഴിയും.

ഇതിനുപുറമെ, റിവേൻഡിൽ പ്ലേ ചെയ്യാൻ അനുവദിക്കുന്ന വീഡിയോകളുടെ റീവൈൻഡ് ഓപ്ഷൻ ഉൾപ്പെടെയുള്ള ചില സവിശേഷതകൾ  ഇൻസ്റ്റാഗ്രാം  തങ്ങളുടെ ആപ്പിൽ പുതുതായി ചേർത്തിട്ടുണ്ട്. മെൻഷനുകൾക്ക്  സമാനമായി  ഇമേജുകളിൽ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പുതിയ ഹാഷ്ടാഗ് സ്റ്റിക്കർ കൂടി പുതിയ അപ്‌ഡേറ്റിലൂടെ ഇൻസ്റ്റാഗ്രാമിന്റെ ഭാഗമാകും.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo