ജിയോയ്ക്ക് പിന്നാലെ 4ജി സ്മാർട്ട് ഫോണുകളുമായി ഐഡിയ എത്തുന്നു

Updated on 02-Aug-2017
HIGHLIGHTS

2500 രൂപമുതൽ ഐഡിയ 4ജി സ്മാർട്ട് ഫോണുകൾ ,കൂടാതെ ഡാറ്റ

 

അവസാനം നമ്മുടെ ഐഡിയയും  എത്തുന്നു അവരുടെ പുതിയ 4ജി സ്മാർട്ട് ഫോണുകളുമായി .ജിയോ എന്ന വൻ തരംഗത്തിന്റെ നേരിടാൻ എല്ലാത്തരത്തിലും ഐഡിയ ഒരുങ്ങിച്ചുകഴിഞിരിക്കുന്നു എന്നുതന്നെ പറയാം .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിലാണ് ഈ കാര്യം പുറത്തുവിട്ടത് .2500 രൂപമുതൽ തുടങ്ങുന്ന 4ജി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഐഡിയ പുറത്തിറക്കാൻ ഒരുങ്ങുന്നത് .

ജിയോയുടെ 1500 രൂപയിൽ ആരംഭിക്കുന്ന 4ജി സ്മാർട്ട് ഫോണുകൾക്ക് ഇത് ഒരു വെല്ലുവിളിതന്നെയാണ് .ആഗസ്റ്റ് മാസം 24 തീയതി മുതൽ ജിയോയുടെ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തും .

അതിനു ശേഷം തന്നെയാകും ഐഡിയയും പുതിയ 4ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ഐഡിയയുടെ മികച്ച ഓഫറുകളും ഉണ്ടാകും .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :