ഹുവാവെ വൈ 3 – 2017 എഡിഷൻ പുറത്തിറങ്ങി

ഹുവാവെ  വൈ 3 – 2017 എഡിഷൻ പുറത്തിറങ്ങി
HIGHLIGHTS

1 ജിബി റാമും 8 ജിബി ആന്തരിക സംഭരണ ശേഷിയുമായി ഹുവാവെയിൽ നിന്നുള്ള വൈ ശ്രേണിയിലെ എൻട്രി ലെവൽ ഫോൺ വിപണിയിലെത്തി

ഹുവാവെയിൽ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എൻട്രി ലെവൽ ഫോൺ  ഹുവാവെ  വൈ3  (Huawei Y3)  2017 എഡിഷൻ ചൈനയിൽ പുറത്തിറങ്ങി. താരതമ്യേന  വില കുറഞ്ഞ 'വൈ' ശ്രേണിയിലെ പുതിയ ഫോണാണ് ഹുവാവെ ചൈനയിൽ അവതരിപ്പിച്ചത്. 854 x 480 പിക്സൽ റെസലൂഷൻ നൽകുന്ന 5 ഇഞ്ച് ഐ.പി.എസ് ഡിസ്പ്ളേയോടെയാണ് ഫോൺ പുറത്തിറങ്ങിയത്.

1.3 ജിഗാ ഹെർട്സ് ക്വാഡ്കോർ മീഡിയാടെക് MT6580 പ്രോസസർ കരുത്ത് പകരുന്ന ഫോണിന് 1 ജിബി റാമും 8 ജിബി ആന്തരിക സംഭരണ ശേഷിയുമുണ്ട്.  എൽ.ഇ.ഡി ഫ്‌ളാഷോടു കൂടിയ 8 മെഗാപിക്സൽ പ്രധാന ക്യാമറയും 2  മെഗാപിക്സൽ ശേഷിയുള്ള സെൽഫി ഷൂട്ടറുമാണ് ഫോണിലുള്ളത്.

ആൻഡ്രോയിഡ് 6.0 മാഷ്‌മല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിന് 4 ജി എൽ.ടി.ഇ കണക്റ്റിവിറ്റിയും ലഭ്യമാണ്. ഇരട്ട സിം സൗകര്യമുള്ള ഫോണിൽ 2200 എം.എ .എച്ച് ശേഷിയുള്ള ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്ലൂ, ഗ്രേ, ഗോൾഡ്, പിങ്ക് ,വെള്ള എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo