New Haier AC ഇന്ത്യയിൽ
AI Climate കൺട്രോൾ സപ്പോർട്ടോടെ New Haier AC ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നു.
അതും പ്രീമിയം ഫാബ്രിക് ഫിനിഷിലാണ് Haier Gravity Series എസി അവതരിപ്പിച്ചിട്ടുള്ളത്. 50000 രൂപ റേഞ്ചിൽ പ്രീമിയം ഫീച്ചറുകളും എഐ സപ്പോർട്ടുമുള്ള എസിയാണിത്. പുതിയതായി എത്തിയ ഹെയർ എസിയുടെ വിലയും മറ്റ് ഫീച്ചറുകളും നോക്കാം.
ഹെയർ എസിയുടെ മറ്റൊരു പ്രത്യേകത സൂപ്പർസോണിക് കൂളിങ് ആണ്. ഇതിൽ ഉയർന്ന ഫ്രീക്വൻസി കംപ്രസ്സർ സ്റ്റാർട്ട് സിസ്റ്റം ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ 10 സെക്കൻഡിനുള്ളിൽ തണുത്ത വായു പരക്കുന്ന തരത്തിലാണ് എസി. ഈ ഹെയർ എസിയിൽ AI ECO മോഡ് യൂണിറ്റുകൾ പിന്തുണയ്ക്കുന്നു.
AI ക്ലൈമറ്റ് കൺട്രോളും പ്രീമിയം ഫാബ്രിക് ഫിനിഷും ഉൾക്കൊള്ളുന്ന എയർ കണ്ടീഷണറാണിത്. ഇത് 5-സ്റ്റാർ എയർ കണ്ടീഷണറാണ്. മിറർ ഫിനിഷ്, മാർബിൾ ഫിനിഷ്, വുഡ് ഫിനിഷ് എസികളെല്ലാം വിപണിയിൽ ഇതിനകം സുപരിചിതമാണ്. എന്നാൽ ഹൈയർ ഗ്രാവിറ്റി എസി ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.
ഇപ്പോഴത്തെ മോഡേൺ വീടുകൾക്കായി ഡിസൈൻ ചെയ്ത ഇന്റലിജന്റ് കൂളിങ് ഫീച്ചർ ഇതിലുണ്ട്. അതുപോലെ ഡിസൈനിലും ഇത് വളരെ മനോഹരമാണ്. മോർണിംഗ് മിസ്റ്റ്, ഗാലക്സി സ്ലേറ്റ്, അക്വാ ബ്ലൂ എന്നിവയുൾപ്പെടെ ഏഴ് കളർ വേരിയന്റുകളിൽ സീരീസ് ലഭ്യമാണ്.
ഗ്രാവിറ്റി സീരീസ് എസിയിൽ കൂളിംഗ് പാരാമീറ്ററുകൾ ഓട്ടോമാറ്റിക്കായി ക്രമീകരിക്കാനാകും. ഇതിൽ AI ക്ലൈമറ്റ് അസിസ്റ്റന്റ് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. ഇൻഡോർ, ഔട്ട്ഡോർ സാഹചര്യങ്ങളുമായി ലൈവായി പൊരുത്തപ്പെടുന്ന ഹൈയർ എയർ കണ്ടീഷണറാണിത്. മാനുവൽ അഡ്ജസ്റ്റ്മെന്റ് രീതിയിൽ നിങ്ങൾക്ക് എസി ഉപയോഗിക്കേണ്ട ആവശ്യമേ വരുന്നില്ല. കാരണം AI ഇലക്‌ട്രിസിറ്റി മോണിറ്ററിംഗും ഇതിലുണ്ട്. അതിനാൽ തന്നെ ഇത് ആധുനിക സംവിധാനങ്ങളെല്ലാമുള്ള ഹൈയർ ഗ്രാവിറ്റി എസിയാണിത്.
HaiSmart ആപ്പ് ഉപയോഗിച്ച് വൈദ്യുതി ഉപയോഗം കണക്കാക്കാനാകും. ആപ്ലിക്കേഷനിലൂടെ എത്ര വൈദ്യുതി ഉപഭോഗിച്ചിട്ടുണ്ടെന്ന് ട്രാക്കിങ് നടത്താം. ഇങ്ങനെ അധിക വൈദ്യുതി ഉപയോഗിക്കുന്നത് ശരിയായി അളക്കാൻ സാധിക്കും.
പുതിയ എസികളിൽ ഫുൾ ഡിസി ഇൻവെർട്ടർ മോട്ടോറുകളുള്ള ഹെക്‌സ ഇൻവെർട്ടർ സാങ്കേതികവിദ്യയാണുള്ളത്. കൃത്യമായ കൂളിങ് തരുന്നതിന് A-PAM, PID പോലുള്ള നൂതന കൺട്രോൾ ഫീച്ചറുകളുമുണ്ട്. 7-ഇൻ-1 ഇന്റലി കൺവെർട്ടബിൾ മോഡിലാണ് ഹൈയർ എസി നിർമിച്ചിട്ടുള്ളത്. മുറിയുടെ വലുപ്പത്തിനും തണുപ്പിക്കൽ ആവശ്യങ്ങളും അടിസ്ഥാനമാക്കി ഓട്ടോമാറ്റിക്കായി ടൺ സെറ്റ് ചെയ്യാനാകും.
ഫ്രോസ്റ്റ് സെൽഫ്-ക്ലീൻ ഫീച്ചർ ചെയ്യുന്നു. ഇതിൽ ടർബോ മോഡ് വഴി 20 മീറ്റർ എയർ ത്രോയുമുണ്ട്. ഉയർന്ന താപനില പ്രതിരോധശേഷിക്കുന്നതിന് ഹൈപ്പർ പിസിബ സപ്പോർട്ട് ചെയ്യുന്നു. 60°C വരെ ഉയർന്ന ആംബിയന്റ് പെർഫോമൻസും ഇതിൽ ലഭിക്കുന്നു.
Also Read: Split AC Top Deals: 1.5 ടൺ വരെ കപ്പാസിറ്റി, Rs 30000 താഴെ വാങ്ങാം ഒന്നാന്തരം എയർ കണ്ടീഷണറുകൾ…
ഹയർ ഗ്രാവിറ്റി സീരീസ് എസിയുടെ ഇന്ത്യയിലെ വില 51,990 രൂപയിൽ തുടങ്ങുന്നു. ഇവ ഓൺലൈനിലും ഇന്ത്യയിലുടനീളമുള്ള പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലർമാരിലൂടെയും പർച്ചേസ് ചെയ്യാം.