ഗൂഗിൾ സ്റ്റാൻഡ് എലോൺ VR ഹെഡ്സെറ്റ് പ്രഖ്യാപിച്ചേക്കും

ഗൂഗിൾ സ്റ്റാൻഡ് എലോൺ VR ഹെഡ്സെറ്റ് പ്രഖ്യാപിച്ചേക്കും
HIGHLIGHTS

വെർച്വൽ റിയാലിറ്റി (VR ) ഗെയിമുകളും മറ്റു VR ഉള്ളടക്കങ്ങളും പ്രവർത്തിപ്പിക്കാൻ ഒരു ഫോൺ അല്ലെങ്കിൽ ഒരു പിസി ആവശ്യമില്ലാത്ത ഗൂഗിൾ സ്റ്റാൻഡ് എലോൺ VR ഹെഡ്സെറ്റ് ഉടൻ വരുമെന്ന് സൂചനകൾ

ഗൂഗിൾ ഐ/ഒ  ഡവലപ്പർ കോൺഫറൻസ് ഇന്ന് ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നതിനാൽ, ഗൂഗിൾ നടത്തുന്ന പ്രഖ്യാപനങ്ങൾക്കായി കാതോർത്തിരിക്കുകയാണ് ടെക് പ്രേമികൾ .സ്റ്റാൻഡ് എലോൺ  VR ഹെഡ്സെറ്റ് ഗൂഗിൾ പ്രഖ്യാപിക്കുമെന്ന് ചില വാർത്താ സ്രോതസ്സുകൾ സൂചിപ്പിക്കുന്നു.

ഗൂഗിൾ ഐ/ഒ കോൺഫറൻസിൽ  ഒരു പുതിയ ഡിവൈസ് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും അത് ഗൂഗിളിൽ  നിന്നും വരുന്ന അടുത്ത തലമുറ VR ഹെഡ്സെറ്റ് ആയിരിക്കുമെന്നാണ് പുറത്ത് വന്ന സൂചനകൾ വ്യക്തമാക്കുന്നത്.

വെർച്വൽ റിയാലിറ്റി (VR ) ഗെയിമുകളും  മറ്റു VR  ഉള്ളടക്കങ്ങളും  പ്രവർത്തിപ്പിക്കാൻ ഒരു ഫോൺ അല്ലെങ്കിൽ ഒരു പിസി ആവശ്യമില്ല എന്നതാണ് ഗൂഗിൾ സ്റ്റാൻഡ് എലോൺ VR ഹെഡ്സെറ്റിന്റെ പ്രധാന നേട്ടം . ഇത്തരം ഒരു ഹെഡ്സെറ്റ്  വികസിപ്പിച്ചെടുക്കാൻ  കഴിഞ്ഞ ഒരു വർഷമായി  കമ്പനി പ്രവർത്തനങ്ങൾ  ആരംഭിച്ചിട്ടുണ്ട്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo