ചെറുകിട ഫോണുകൾക്കുള്ള ‘ആൻഡ്രോയിഡ് ഗോ’ ഒഎസുമായി ഗൂഗിൾ

ചെറുകിട ഫോണുകൾക്കുള്ള ‘ആൻഡ്രോയിഡ് ഗോ’ ഒഎസുമായി ഗൂഗിൾ
HIGHLIGHTS

1 ജിബിയിൽ താഴെ റാമുള്ള ഫോണുകളിൽ മികച്ച പ്രകടനം വാഗ്‌ദാനം ചെയ്ത് ആൻഡ്രോയിഡ് ഗോ

മുൻനിര സ്മാർട്ട്ഫോണുകൾ 8 ജിബി റാമിൽ വരെ വിപണിയിലിറങ്ങുമ്പോൾ എൻട്രി ലെവൽ സ്മാർട്ട്ഫോണുകളുടെ കുറഞ്ഞ വില നിലനിർത്താൻ 1 ജിബിയിൽ താഴെ റാം ശേഷിയിൽ പുറത്തിറങ്ങുന്ന ഹാൻഡ്സെറ്റുകളിൽ  ഉപയോഗിക്കാൻ പുതിയ ഒഎസുമായി ഗൂഗിൾ.

1 ജിബിയിൽ താഴെ റാമുള്ള ഫോണുകളിൽ  ഉയർന്ന വേർഷനുകളിലുള്ള  ഒഎസ് ഉപയോഗിക്കുമ്പോഴുള്ള കിതപ്പ്  ഒഴിവാക്കാൻ  പുതിയ ഒഎസ് സഹായിക്കുമെന്നാണ് ഗൂഗിൾ  പറയുന്നത്. ഇപ്പോൾ  നടക്കുന്ന ഗൂഗിളിന്റെ ഐ /ഒ  2017 ഡവലപ്പർ കോൺഫറൻസിൽ വച്ചാണ് പുതിയ ഒഎസ് സംബന്ധിച്ച വിവരം  ഗൂഗിൾ പുറത്തുവിട്ടത്.ആൻഡ്രോയിഡ് ഗോ എന്ന പുതിയ പ്ലാറ്റ്ഫോം ലളിതവും കാര്യക്ഷമവുമായ സോഫ്റ്റ്വെയർ അനുഭവം വാഗ്ദാനം ചെയ്യും. കൂടാതെ, മികച്ച ഡാറ്റാ മാനേജ്മെൻറും മികച്ച ഡാറ്റ സേവിങ്‌സും ഗോ പ്രദാനം ചെയ്യുമെന്നും ഗൂഗിൾ അവകാശപ്പെടുന്നു. 

യൂടൂബ് ഗോ (YouTube Go) ആപ്ലിക്കേഷനിൽ നിന്നും പ്രചോദിതമായ ആൻഡ്രോയിഡ് ഗോ (Android Go) പ്ലാറ്റ്ഫോം ഇത്തരം  കുറഞ്ഞ  റിസോർസ് ഉള്ള ഉപകരണങ്ങൾക്കായി  പ്രത്യേകം രൂപകൽപ്പന ചെയ്ത അപ്ലിക്കേഷനുകകളിൽ  മികച്ച ഉപയോക്തൃ അനുഭവം ലക്ഷ്യമിടുന്നു.  ഇവയ്ക്കുള്ള അപ്ലിക്കേഷനുകൾ പ്രധാന മെമ്മറി, ആന്തരിക സംഭരണശേഷി , മൊബൈൽ ഡാറ്റ എന്നിവ കുറഞ്ഞതോതിൽ  ഉപയോഗിക്കുന്നതിന് പ്രത്യേകം തയാറാക്കിയതായിരിക്കും.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo