യൂട്യൂബ് അടക്കമുള്ള സർവീസുകൾ ഈ ഫോണുകളിൽ ഇനി ലഭിക്കില്ല ;കാരണം
പഴയ ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിളിന്റെ നിയന്ത്രണം വരുന്നു
സെപ്റ്റംമ്പർ 27 മുതലാണ് പുതിയ നിയന്ത്രണങ്ങൾ വരുന്നത്
ഗൂഗിളിന്റെ പഴയ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇതാ പുതിയ നിയന്ത്രണങ്ങൾ എത്തിയിരിക്കുന്നു .ഗൂഗിളിന്റെ ആപ്ലിക്കേഷനുകളിൽ സൈൻ ഇൻ സാധ്യമാകില്ല എന്നാണു ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .അതായത് ആൻഡ്രോയിഡിന്റെ പഴയ സ്മാർട്ട് ഫോണുകളിൽ അടുത്ത മാസം മുതൽ ഇത് സാധ്യമാകില്ല എന്നാണ് റിപ്പോർട്ടുകൾ .
ആൻഡ്രോയിഡിന്റെ 2.3.7 വേര്ഷനുകളിലാണ് ഉപഭോതാക്കൾക്ക് ഗൂഗിളിന്റെ ചില സേവനങ്ങൾ നിർത്തലാക്കുന്നത് . ആൻഡ്രോയിഡിന്റെ 2.3.7 വേർഷൻ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഗൂഗിളിന്റെ ജി മെയിൽ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കുവാൻ സാധ്യമാകുകയില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ .
സെപ്റ്റംബർ 27 മുതലാണ് ഈ പുതിയ നിയമങ്ങൾ ആൻഡ്രോയിഡിന്റെ 2.3.7 വേർഷൻ സ്മാർട്ട് ഫോണുകളിൽ നടപ്പിലാക്കുന്നത് .നിങ്ങളുടെ പഴയ ആൻഡ്രോയ്ഡിന്റെ സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റം അപ്പ്ഡേറ്റ് ചെയ്യുവാനുള്ള സൗകര്യം ഉണ്ട് എങ്കിൽ നിങ്ങൾക്ക് തുടർന്ന് സേവനങ്ങൾ ലഭിക്കുന്നതാണ് .
അതായത് നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡിന്റെ 3.0 വേർഷനും മുകളിൽ അപ്പ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് എങ്കിൽ അപ്പ്ഡേറ്റ് ചെയ്യുക .തുടർന്ന് ഉപഭോതാക്കൾക്ക് ഗൂഗിളിന്റെ സേവനങ്ങൾ അത്തരത്തിൽ ഉള്ള സ്മാർട്ട് ഫോണുകളിൽ ലഭ്യമാകുന്നതാണു് .സുരക്ഷ മുൻ നിർത്തിയാണ് ഇത്തരത്തിൽ ഇപ്പോൾ ഗൂഗിൾ നടപ്പിലാക്കുന്നത് .