ജൂലൈ ഒന്നിന് ആദ്യ അപ്ഡേറ്റ് പുറത്ത് വന്നപ്പോൾ രണ്ടാമത്തേത് ജൂലൈ 5 നാണ് എത്തിയത്
ഗൂഗിൾ പുറത്തിറക്കിയ സ്മാർട്ട് ഫോണുകളായ നെക്സസ്, പിക്സൽ എന്നിവയ്ക്കുള്ള ആൻഡ്രോയിഡ് സെക്യൂരിറ്റി പാച്ച് ലഭ്യമായിത്തുടങ്ങി. ഗൂഗിളിന്റെ സ്വന്തം ആൻഡ്രോയിഡ് ഫോണുകളുടെ സുരക്ഷ ശക്തമാക്കാനുള്ള ശ്രമമായാണ് കമ്പനിയുടെ ഈ നീക്കത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
ഈ മാസം ഇതുവരെ രണ്ട് സെക്യൂരിറ്റി പാച്ചുകളാണ് ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത്.ജൂലൈ ഒന്നിന് ആദ്യ അപ്ഡേറ്റ് പുറത്ത് വന്നപ്പോൾ രണ്ടാമത്തേത് ജൂലൈ 5 നാണ് എത്തിയത്. ആദ്യ പാച്ച് ഭാഗികമായ ചില സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയപ്പോൾ രണ്ടാമത്തേതിലൂടെ സുരക്ഷ ശക്തമാക്കാൻ ഗൂഗിളിനായി.
നെക്സസ് 6, നെക്സസ് 5X, നെക്സസ് 6പി, നെക്സസ് പ്ലെയർ, നെക്സസ് 9, പിക്സൽ സി,പിക്സൽ എക്സ്എൽ തുടങ്ങിയ ഗൂഗിൾ ഫോണുകൾക്കാണ് ആൻഡ്രോയിഡ് സെക്യൂരിറ്റി പാച്ച് ലഭ്യമായിരിക്കുന്നത്. ഒ.റ്റി.എ രീതിയിൽ ലഭ്യമാക്കിയിരിക്കുന്ന പാച്ചുകൾ ഈ ആഴ്ച അവസാനത്തോടെ എല്ലാ ഉപകരണങ്ങളിലും ലഭ്യമാകും.