നെക്സസ്, പിക്സൽ ഫോണുകൾക്കുള്ള അപ്‌ഡേറ്റുമായി ഗൂഗിൾ

നെക്സസ്, പിക്സൽ ഫോണുകൾക്കുള്ള അപ്‌ഡേറ്റുമായി ഗൂഗിൾ
HIGHLIGHTS

ജൂലൈ ഒന്നിന് ആദ്യ അപ്‌ഡേറ്റ് പുറത്ത് വന്നപ്പോൾ രണ്ടാമത്തേത് ജൂലൈ 5 നാണ് എത്തിയത്

 

ഗൂഗിൾ പുറത്തിറക്കിയ സ്മാർട്ട് ഫോണുകളായ നെക്സസ്, പിക്സൽ എന്നിവയ്ക്കുള്ള ആൻഡ്രോയിഡ് സെക്യൂരിറ്റി പാച്ച് ലഭ്യമായിത്തുടങ്ങി. ഗൂഗിളിന്റെ സ്വന്തം ആൻഡ്രോയിഡ് ഫോണുകളുടെ സുരക്ഷ ശക്തമാക്കാനുള്ള ശ്രമമായാണ് കമ്പനിയുടെ ഈ നീക്കത്തെ വിദഗ്ധർ വിലയിരുത്തുന്നത്.

ഈ മാസം ഇതുവരെ രണ്ട് സെക്യൂരിറ്റി പാച്ചുകളാണ് ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത്.ജൂലൈ ഒന്നിന് ആദ്യ അപ്‌ഡേറ്റ് പുറത്ത് വന്നപ്പോൾ രണ്ടാമത്തേത് ജൂലൈ 5 നാണ് എത്തിയത്. ആദ്യ പാച്ച് ഭാഗികമായ ചില സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയപ്പോൾ രണ്ടാമത്തേതിലൂടെ സുരക്ഷ ശക്തമാക്കാൻ ഗൂഗിളിനായി.

 

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

നെക്സസ് 6, നെക്സസ് 5X, നെക്സസ് 6പി, നെക്സസ് പ്ലെയർ, നെക്‌സസ് 9,   പിക്സൽ സി,പിക്സൽ എക്സ്എൽ തുടങ്ങിയ  ഗൂഗിൾ ഫോണുകൾക്കാണ് ആൻഡ്രോയിഡ് സെക്യൂരിറ്റി പാച്ച് ലഭ്യമായിരിക്കുന്നത്. ഒ.റ്റി.എ രീതിയിൽ ലഭ്യമാക്കിയിരിക്കുന്ന പാച്ചുകൾ ഈ ആഴ്ച അവസാനത്തോടെ എല്ലാ ഉപകരണങ്ങളിലും ലഭ്യമാകും.     

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo