ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നു.

Updated on 11-May-2017
HIGHLIGHTS

ഭാവിയിലെ സ്മാർട്ട് ഫോണുകളെയും കംപ്യൂട്ടറുകളെയും ഒക്കെ നിയന്ത്രിക്കുന്നത് ഈ ഒഎസ് ആയിരിക്കാം

ഗൂഗിളിന്റെ വരാൻ പോകുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടുകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. ഗൂഗിൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഫൂഷ്യ (Fuchsia) എന്ന ഒ.എസിന്റെ ജി.യു.ഐ ഘടന വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്.

കാഴ്ചയിൽ ആൻഡ്രോയ്ഡ് ഒ.എസിന് സമാനമായ പുതിയ ഒ.എസ് ഇതുവരെ ഗൂഗിൾ തയാറാക്കിയിട്ടുള്ളവയിൽ നിന്നും ഏറെ വ്യത്യസ്ഥമാണ്.  സ്മാർട്ട് ഫോണുകൾക്ക് വേണ്ടി ഗൂഗിളിൽ നിന്നുള്ള ആൻഡ്രോയിഡ് ഒഎസ്, പിസികൾക്കു വേണ്ടിയുള്ള ക്രോം ഒഎസ് എന്നിവ  ലിനക്സ് അടിസ്ഥാനമാക്കി തയാറാക്കിയതായിരുന്നു.
എന്നാൽ ഗൂഗിളിന്റെ പുതിയ ഒഎസ് അവരുടെ സ്വന്തം പ്ലാറ്റ് ഫോം ആയ മജന്റ (Magenta) അടിസ്ഥാനമാക്കിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

ഗൂഗിളിന്റെ പുതിയ ഒഎസ് ആയ ഫൂഷ്യയെ ഭാവിയുടെ ഓപ്പറേറ്റിങ് സിസ്റ്റമായാണ് കണക്കാക്കപ്പെടുന്നത്. ഇനി വരുന്ന സ്മാർട്ട് ഫോണുകളെയും കംപ്യൂട്ടറുകളെയും ഒക്കെ നിയന്ത്രിക്കുന്നത് ഈ ഒഎസ് ആയിരിക്കാം. വിൻഡോസിനും ലിനക്സിനുമൊക്കെ ഭീഷണിയുയർത്താൻ ഗൂഗിളിന്റെ ഈ ശ്രമത്തിനു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Connect On :