ലോകവിപണിയിൽ ഇനി ജിയോണിയുടെ സ്മാർട്ട് ഫോണുകൾ
6ജിബിയുടെ റാം,6020mAh ന്റെ ബാറ്ററി ലൈഫിൽ ജിയോണി M6 പ്ലസ്
ജിയോണിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ വേണ്ടത്ര വാണിജ്യം ഇല്ല .പക്ഷെ ജിയോണിയുടെ ഏറ്റവും പുതിയ മോഡലായ M6 പ്ലസ് മികച്ച സവിശേഷതകളോടെയാണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
ജിയോണിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് M6 പ്ലസ്.മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത്.ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയാണ് .
6 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാം.16 മെഗാപിക്സലിന്റെ പിൻ ക്യാമറ 8 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണ് ഇതിനുള്ളത്
ആൻഡ്രോയിഡ് 6.0.1 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത്.ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 6020mAh ആണ് .