നോക്കിയ 9 ഉടൻ വിപണിയിലെത്തും

നോക്കിയ 9 ഉടൻ വിപണിയിലെത്തും
HIGHLIGHTS

5.3 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലെയ്‌ക്കൊപ്പം 4 ജിബി /6 ജിബി/8 ജിബി റാം വേരിയന്റുകളിൽ നോക്കിയ 9 വിപണിയിലെത്തും

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നോക്കിയയിൽ നിന്നുള്ള ഹാൻഡ്‌സെറ്റ് നോക്കിയ 9 ഉടൻ യു.എസ്  വിപണിയിലെത്തുമെന്നു സൂചനകൾ.അമേരിക്കയിൽ വിൽപ്പനയ്ക്ക് മുന്നോടിയായി  FCC സാക്ഷ്യപ്പെടുത്തിയ നോക്കിയയുടെ ഈ മുൻനിര ഫോണിന് TA-1004 എന്നാണു നൽകിയിരിക്കുന്ന കോഡ് നമ്പർ.

യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ( FCC) സർട്ടിഫിക്കേഷൻ ലഭ്യമായ TA-1004 എന്ന ഫോൺ നോക്കിയയുടെ 9 എന്ന സ്മാർട്ട്ഫോൺ തന്നെയാണ് എന്ന് വിശ്വസനീയമായ ചില കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഫിൻലാൻഡിലാണ് ഈ ഉപകരണം നിർമ്മിച്ചിരിക്കുന്നത് എന്ന കാര്യം സർട്ടിഫിക്കേഷൻ രേഖ വെളിപ്പെടുത്തുന്നതായും, ഈ ഫോൺ നോക്കിയ നിർമ്മിതമാണെന്നതുമാണ് ഇത് നോക്കിയ 9 തന്നെയാണെന്നതിന്റെ വ്യക്തമായ സൂചനകൾ.

5.3 ഇഞ്ച് വലിപ്പമുള്ള 1440 × 2560 പിക്സൽ റെസല്യൂഷനോട് കൂടിയ ക്യുഎച്ച്ഡി ഡിസ്പ്ലെ പ്രതീക്ഷിക്കപ്പെടുന്ന ഫോണിന് സ്നാപ്ഡ്രാഗൺ 835 പ്രോസസർ കരുത്ത് പകരും . ആൻഡ്രോയിഡ് 7.1.1 ഒഎസ് പ്രതീക്ഷിക്കുന്ന ഫോൺ കാൾസീസ് ലെന്സുള്ള ക്യാമറയ്‌ക്കൊപ്പമാകും എത്തുക. 4 ജിബി /6 ജിബി/8 ജിബി റാം വേരിയന്റുകളിൽ വിപണിയിലെത്തുമെന്നു കരുതുന്ന ഫോണിന്റെ പ്രതീക്ഷിക്കുന്ന വില $699 ആണ് അതായത് ഏകദേശം 45,000 രൂപ.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo