DTH രംഗത്തും മായാജാലം കാണിക്കാൻ ജിയോ എത്തുന്നു

Updated on 06-Apr-2017
HIGHLIGHTS

90 ദിവസത്തെ സൗജന്യ ഓഫറുകളുമായി ജിയോ DTH

ജിയോ ഇനി ഇന്ത്യൻ വിപണിയിൽ മുന്നിൽത്തന്നെ എന്നകാര്യത്തിൽ സംശയം ഒന്നും വേണ്ട .അവരുടെ ജിയോ പ്രൈം ഓഫറുകൾ തന്നെ അതിനു ഉദാഹരണം ആണ് .പ്രൈം സമ്മർ ഓഫറുകൾ ഇതുവരെ 7 കോടിക്ക് മുകളിൽ ആളുകൾ ആണ് റീച്ചാർജ്ജ്‌ ചെയ്തത് .

99 രൂപമുതൽ 303 രൂപവരെയുള്ള റീച്ചാർജുകൾ ആണ് ഇവയിൽ ഏറെയും .ഇനി ജിയോ എത്തുന്നത് DTH രംഗത്തേക്കാണ് .പുതിയ സർവീസുകൾ ഉടൻതന്നെ പുറത്തിറക്കുന്നു .അതിലും 90 ദിവസത്തെ സൗജന്യ ഓഫറുകൾ നൽകുമെന്നാണ് സൂചനകൾ .

അത്പോലെ തന്നെ 49 രൂപമുതൽ തുടങ്ങുന്ന DTH റീച്ചാർജ്ജ്‌ ഇതിൽ ഉണ്ടാകും .ജിയോയുടെ കൂടുതൽ പ്രൊഡക്ടുകൾ വിപണിയിൽ എത്താൻ ഇരിക്കുന്നു .

ജിയോയുടെ DTH ,4ജി ലാപ്‌ടോപ്പുകൾ ,4ജി സ്മാർട്ട് ഫോണുകൾ .ജിയോ പ്രൈം ഓഫറുകൾ വിജയം കൈവരിച്ചതുപോലെതന്നെ പുതിയ DTH സെർവീസുകളും മികച്ച രീതിയിൽ തന്നെ ആളുകൾ സ്വീകരിക്കും എന്നുതന്നെയാണ് കരുതുന്നത് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :