ജിയോ അവരുടെ പുതിയ പ്ലാനുകൾ പുറത്തിറക്കി .പ്ലാനുകൾ എല്ലാം പഴയത് തന്നെ എന്ന് പറയാം .പുതിയ വാലിഡിറ്റിയിലാണ് ഇത് ലഭിക്കുന്നത് എന്ന് മാത്രം .ജിയോയുടെ സർവീസുകൾക്ക് ഇപ്പോൾ T&C വന്നുകൊണ്ടിരിക്കുകയാണ് .ജിയോയുടെ ബേസിക്ക് ഓഫറുകളായ 399 രൂപയുടെ റീച്ചാർജ്ജ് മുതൽ ആണ് വാലിഡിറ്റി വെട്ടികുറച്ചിരിക്കുന്നത് .ജിയോയുടെ പുതിയ താരിഫ് പ്ലാനുകൾ മനസിലാക്കാം .
ജിയോയുടെ 399 രൂപയുടെ റീച്ചാർജിൽ നേരത്തെ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരുന്നത് 84 ദിവസത്തെ വാലിഡിറ്റിയായിരുന്നു .എന്നാൽ ഇപ്പോൾ അതിന്റെ വാലിഡിറ്റിയാണ് പുതിയ താരിഫ് പ്ലാനിൽ കുറിച്ചിരിക്കുന്നത് .ഇപ്പോൾ 399 റീചാർജിൽ ഉപഭോതാക്കൾക്ക് 70 ദിവസത്തെ വാലിഡിറ്റി മാത്രമേ ലഭിക്കുകയുള്ളു .പ്രതിദിനം 1 ജിബിയുടെ ഡാറ്റയും ലഭിക്കുന്നതാണ് .
അതിനു ശേഷം 509 രൂപയുടെ ഓഫറുകളാണ് .509 രൂപയുടെ റീച്ചാർജിൽ നേരത്തെ 56 ദിവസത്തെ വാലിഡിറ്റിയാണ് ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ 49 ദിവസത്തെ വാലിഡിറ്റി മാത്രമേ ലഭിക്കുകയുള്ളു .112 ജിബിയുടെ നിന്നും 98 ജിബിയായി കുറച്ചിരിക്കുന്നു .
അതിനു ശേഷം വാലിഡിറ്റിയിലും ഡാറ്റയിലും വലിയ വെത്യാസം വന്നിരിക്കുന്നത് 999 രൂപയുടെ റീച്ചാർജിലാണ് .999 രൂപയുടെ റീച്ചാർജിൽ 90 ജിബിയുടെ ഡാറ്റ ആയിരുന്നു ആദ്യം ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരുന്നത് .എന്നാൽ ഇപ്പോൾ പുതിയ താരിഫുകൾ പ്രകാരം ഉപഭോതാക്കൾക്ക് 60 ജിബിയുടെ ഡാറ്റ മാത്രമേ ലഭിക്കുകയുള്ളു .