പുതിയ ക്രോസ് ഓവര്‍ സെഡാന്‍ സി3 എക്‌സ് സിട്രോണ്‍ അടുത്തവര്‍ഷം പുറത്തിറക്കും
സിഎംപി മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും സി3എക്‌സ് പുറത്തിറങ്ങുക
12 മുതല്‍ 20 ലക്ഷം രൂപ വിലയിൽ സി3എക്‌സ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു
2024 ജൂണിലോ ജൂലൈയിലോ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തേക്കും
ഇന്ത്യന്‍ വിപണിയില്‍ പുതിയ ക്രോസ് ഓവര്‍ സെഡാന്‍ സി3 എക്‌സ് സിട്രോണ്‍ അടുത്തവര്‍ഷം പുറത്തിറക്കും. ഇന്ത്യക്കു വേണ്ടി നിര്‍മിച്ച സിഎംപി മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും സി3എക്‌സ് (c3x) പുറത്തിറങ്ങുക. പെട്രോള്‍ മോഡലിനു പിന്നാലെ സി3എക്‌സി (c3x) ന്റെ വൈദ്യുത മോഡലും സിട്രോണ്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അംബാസിഡറിന്റെ വ്യാപാര നാമം സ്വന്തമാക്കിയ പിഎസ്എ ഗ്രൂപ് ആ പേരിലായിരിക്കും പുതിയ വാഹനം എത്തിക്കുക എന്നാണ് പ്രതീക്ഷ.
മികച്ച ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള സെഡാനായിരിക്കും സി3എക്‌സിനുണ്ടാവുക
ശ്രദ്ധേയമായ ഡിസൈനും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള സെഡാനായിരിക്കും സി3എക്‌സ്(c3x). ഹോണ്ട സിറ്റി, ഹ്യുണ്ടയ് വെര്‍ന, ഫോക്‌സ്‌വാഗന്‍ വെർട്ടസ്, സ്‌കോഡ സ്ലാവിയ എന്നിവരായിരിക്കും വിപണിയിലെ സി3എക്‌സി(c3x) ന്റെ എതിരാളികള്‍. യൂറോപില്‍ വില്‍പനയിലുള്ള സി4എക്‌സ്, സി5എക്‌സ് എന്നീ മോഡലുകളോട് സാമ്യതയുള്ള രൂപകല്‍പനയായിരിക്കും സി3എക്‌സി (c3x) ന്റേത്. മുന്നിലേയും പിന്നിലേയും ഡിസൈനിന് സി3 എയര്‍ക്രോസിനോടും സാമ്യതയുണ്ട്. എങ്കിലും നോച്ച്ബാക്ക് സ്‌റ്റൈല്‍ ടെയില്‍ഗേറ്റാകാം സി3എക്‌സിന് സിട്രോണ്‍ നല്‍കിയിരിക്കുന്നത്. എസ്‌യുവിനോട് തുല്യമായ ഗ്രൗണ്ട് ക്ലിയറന്‍സും വലിയ അലോയ് വീലുകളും ക്ലാഡിങുമെല്ലാം സി3എക്‌സിനുണ്ട്. 4.3-4.4 മീറ്റര്‍
സി3എക്‌സ്. സി3 എയര്‍ ക്രോസ് എസ്‌യുവിക്ക് സമാനമായ വീല്‍ബേസായിരിക്കും സി3എക്‌സിനും.
ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്തേക്കാം
പരമാവധി 110 എച്ച്‌പി കരുത്തും 190 എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ട്രാൻസ്‍മിഷനായി, ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരാൻ സാധ്യതയുണ്ട്. ഒരു ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്തേക്കാം. ആപ്പിള്‍ കാര്‍ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 7 ഇഞ്ച് (17.8 cm) കളർ TFT ക്ലസ്റ്റർ സ്‌ക്രീനും അധിക സവിശേഷതകളിൽ ഉൾപ്പെടും.
2024 ജൂണിലോ ജൂലൈയിലോ ലോഞ്ച് ചെയ്‌തേക്കും
12 മുതല്‍ 20 ലക്ഷം രൂപ വിലയിൽ അടുത്ത തലമുറ അംബാസഡർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 2024 ജൂണിലോ ജൂലൈയിലോ ലോഞ്ച് ചെയ്‌തേക്കും.
സി3എക്‌സ് പുറത്തിറങ്ങി ആറുമാസത്തിനകം തന്നെ സി3എക്‌സിന്റെ വൈദ്യുത മോഡലും വില്‍പനക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സി3എക്‌സ് അടുത്ത വര്‍ഷം ജൂലൈയില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ വൈദ്യുത മോഡല്‍ 2025 ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും ഇന്ത്യന്‍ വിപണിയിലേക്കെത്തുക.