digit zero1 awards

270 ജിബിയുടെ 3ജി പ്രീപെയ്ഡ് പ്ലാനുകളുമായി നമ്മുടെ BSNL

270 ജിബിയുടെ 3ജി  പ്രീപെയ്ഡ് പ്ലാനുകളുമായി നമ്മുടെ BSNL
HIGHLIGHTS

ജിയോയ്ക്ക് കനത്ത വെല്ലുവിളി ,3ജിബി ഡാറ്റ ദിവസ്സവും ,വാലിഡിറ്റി ?

BSNL അവരുടെ ഏറ്റവും പുതിയ പ്ലാനുകൾ പുറത്തിറക്കുന്നു .വിഷു ഓഫറുകൾക്ക് പിന്നാലെയാണ് അവരുടെ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഉടൻ പുറത്തിറക്കുന്നത് .ജിയോ എന്ന തരംഗത്തെ നേരിടാൻ ഇപ്പോൾ BSNL ഒരുപാടു ലാഭകരമായ ഓഫറുകൾ ആണ് പുറത്തിറക്കുന്നത് .

BSNL പുറത്തിറക്കിയ ബ്രോഡ് ബാൻഡ് ഓഫറുകൾ മികച്ച പ്രതികരണം തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത് .എന്നാൽ ഇപ്പോൾ പ്രീപെയ്ഡ് ഉപഭോതാക്കൾക്കായി പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .333 രൂപയുടെ പ്ലാനുകൾ ആണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത് .

333 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 270 രൂപയുടെ 3ജി ഡാറ്റ .90 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .നിലവിൽ ജിയോയെ കടത്തി ഇപ്പോൾ BSNL തന്നെയാണ് മുന്നിൽ എത്തിയിരിക്കുന്നത് .

ജിയോയുടെ ധനാ ധൻ ഓഫറുകളെകാട്ടിലും BSNL ന്റെ ഈ പുതിയ ഓഫറുകൾ മുന്നിട്ടു നിൽക്കുന്നു .ജിയോ 84 ദിവസത്തെ വാലിഡിറ്റിയിൽ 84 ജിബി നല്കുമ്പോൾ BSNL 90 ദിവസത്തെ വാലിഡിറ്റിയിൽ 270 ജിബിയുടെ ഡാറ്റ നല്കുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo