BSNL അൺലിമിറ്റഡ് അവസാനിക്കുന്നില്ല “അനന്യ ഓഫറുകൾ എത്തി “

Updated on 15-May-2017
HIGHLIGHTS

വെറും 85 രൂപയുടെ ഓഫറുകളുമായി BSNL

BSNL അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായിട്ട് എത്തിയിരിക്കുകയാണ് .ഇത്തവണ BSNL എത്തിയിരിക്കുന്നത് കുറഞ്ഞ ചിലവിലുള്ള ഓഫറുകളുമായിട്ടാണ് .85 രൂപയുടെ റീച്ചാർജ് ഓഫറുകളുമായിട്ടാണ് BSNL ഇപ്പോൾ എത്തിയിരിക്കുന്നത് .കൂടാതെ വോയിസ് കോളുകളും ഈ ഓഫറുകളിൽ നിങ്ങൾക്ക് ലഭിക്കുന്നു .

ജിയോ എന്ന ഒറ്റ തരംഗത്തിന്റെ പ്രതിഭലനം മാത്രമാണ് മറ്റു ടെലികോം കമ്പനികൾ നേരിട്ടുകൊണ്ടിരിക്കുന്നത് .ഇപ്പോൾ മറ്റു പ്രമുഖ ടെലികോം കമ്പനികളും പുതിയ ഓഫറുകളുമായിട്ട് എത്തിയിരിക്കുന്നു .

അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഈ BSNL ന്റെ ഓഫറുകളെയാണ് .85 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു സൗജന്യ വോയിസ് കോളുകൾ കൂടാതെ ഓഫ് നെറ്റ് ഓൺലൈൻ നെറ്റ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 180 ദിവസത്തേക്കാണ് .കൂടാതെ 200 sms ഇതിൽ ലഭിക്കുന്നു .

sms കളുടെ വാലിഡിറ്റി 30 ദിവസത്തേക്കാണ് .180 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് മുഴുവൻ ലഭിക്കുന്നത് .ഈ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യുന്നതിനായി PLAN ANANYA എന്ന് ടൈപ്പ് ചെയ്തു 121 ലേക്ക് അയക്കുക .ഇതിന്നായി 85 രൂപയുടെ മിനിമം ബാലൻസ് നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :