കാർബൺ ഓറ 4 ജി പ്ലസ് സ്മാർട്ട്ഫോൺ വിപണിയിലെത്തി
5 ഇഞ്ച് HD ഡിസ്പ്ളേയും 4 ജി VoLTE സപ്പോർട്ടുമുള്ള കാർബൺ ഓറ 4 ജി പ്ലസ് പുറത്തിറങ്ങി
കാർബണിൽ നിന്നുള്ള പുതിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ 'കാർബൺ ഓറ 4 ജി പ്ലസ്' വിപണിയിലെത്തി. 4000 എംഎഎച്ച് ബാറ്ററിയോടെയെത്തിയിരിക്കുന്ന ഈ പുതിയ കാർബൺ നിർമ്മിത ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുന്നത് 1280 x 720 പിക്സൽ റെസലൂഷനുള്ള 5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലെയോടെയാണ്. 1 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള ഫോണിന് ക്വാഡ് കോർ പ്രൊസസർ ആണ് കരുത്ത് പകരുന്നത്.
കാർബൺ ഓറ 4 ജി പ്ലസ്ഫോണിന്റെ പിന്നിൽ ഡ്യുവൽ എൽഇഡി ഫ്ളാഷുള്ള 5 മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറയാണുള്ളത്. എൽഇഡി ഫ്ളാഷോടു കൂടിയ 5 മെഗാപിക്സൽ മുൻ ക്യാമറയുള്ള ഫോൺ 4000 എം. എ. എച്ച്. ശേഷിയുള്ള ബാറ്ററിയുമായാണ് എത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ ആൻഡ്രോയിഡ് വെർഷനായ നൗഗട്ട് പതിപ്പിലാണ് കാർബൺ ഓറ 4 ജി പ്ലസ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4 ജി എൽടിഇ കണക്റ്റിവിറ്റി , VoLTE എന്നീ സൗകര്യങ്ങളുള്ള ഡ്യുവൽ സിം സപ്പോർട്ടോടു കൂടിയ ഫോണിന് 5799 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില.