കൂറ്റൻ റാമുമായി അസൂസ് സെൻഫോൺ എ ആർ എത്തുന്നു

Updated on 05-Jul-2017
HIGHLIGHTS

അസൂസ് സെൻഫോൺ എ ആർ എത്തുന്നത് 8 ജിബിയുടെ ഉയർന്ന റാം ശേഷിയോടെ

 

അസൂസിൽ നിന്നുള്ള മറ്റൊരു സെൻഫോൺ മോഡൽ; 'അസൂസ് സെൻഫോൺ എ ആർ' 8 ജിബിയുടെ ഉയർന്ന റാം ശേഷിയോടെ ജൂലൈ 13 നു ഇന്ത്യയിലെത്തും. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയിലാണ് സെൻഫോൺ എ ആർ ലോഞ്ചിനെ സംബന്ധിച്ച സൂചനകളുള്ളത്.

#DareToDream എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് സോഷ്യൽമീഡിയയിൽ പുതിയ ഫോണിൻറെ പ്രൊമോഷൻ  ക്യാംപയിൻ അസൂസ് ആരംഭിച്ചിരിക്കുന്നത്. വിവിധ വെർച്വൽ റിയാലിറ്റി പ്ലാറ്റ്ഫോമുകളായ ടാങ്കോ എ ആർ, ഗൂഗിൾ ഡേ ഡ്രീം എന്നിവയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന സ്മാർട്ട്ഫോണാണു  അസൂസ് സെൻഫോൺ എ ആർ.

5.7 ഇഞ്ച് ക്വാഡ് എച്ച് ഡി  ഡിസ്പ്ളേയോടൊപ്പം വരുന്ന ഈ സ്മാർട്ട്ഫോൺ 23 മെഗാപിക്സൽ പിൻക്യാമറയ്ക്കും 8 മെഗാപിക്സൽ സെൽഫിക്യാമറയ്‌ക്കൊപ്പവുമാണ് വിപണിയിലെത്തുക. ആൻഡ്രോയിഡ് 7.0 നൗഗട്ട് ഒഎസിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 3300 എം എ എച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്.

Connect On :