സെൻഫോൺ ലൈവ് സ്മാർട്ട്ഫോണുമായി അസൂസ് മെയ് 24 ന് എത്തും?

Updated on 18-May-2017
HIGHLIGHTS

സ്ട്രീം ചെയ്യുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തികളുടെ ചർമ്മത്തിലെ പാടുകൾ നീക്കംചെയ്യാൻ അനുവദിക്കുന്ന ബ്യൂട്ടിലൈവ് ആപ്പുമായി സെൻഫോൺ ലൈവ് സ്മാർട്ട്ഫോണെത്തുന്നു

 

സ്മാർട്ട്ഫോൺ വിൽപ്പനയിൽ ആഗോളതലത്തിൽ മന്ദഗതിയിലാണെങ്കിലും ഇന്ത്യ ഒരു മികച്ച സ്മാർട്ട്ഫോൺ വിപണിയായി മാറിയിരിക്കുകയാണ്. രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിൽ  ഇപ്പോൾ അസൂസ് സ്ഥിരമായ ഇടവേളകളിൽ പുതിയ മോഡൽ  അവതരിപ്പിക്കുന്നത് ഇതിനു തെളിവാണ്.

അസൂസിൽ നിന്നും മെയ് 24 ന് അവതരിപ്പിക്കപ്പെടുന്ന ഫോണിന്റെ വിശേഷങ്ങൾ അറിയാനാണ്  ഇപ്പോൾ ഏവരും  ആകാക്ഷയോടെ കാത്തിരിക്കുന്നത്. അന്ന് നടക്കുന്ന ലോഞ്ചിങ് ചടങ്ങിലേക്ക് അസൂസ് മാധ്യമങ്ങളെ ക്ഷണിച്ചു തുടങ്ങി. ക്ഷണക്കത്തിലെ  #GoLive എന്ന ടാഗ് ലൈനാണ് വരാൻ പോകുന്ന ഫോൺ 'സെൻഫോൺ ലൈവ്' എന്ന  സ്മാർട്ട്ഫോണായിരിക്കുമെന്ന സൂചന നൽകുന്നത്.

'അസൂസ് സെൻഫോൺ ലൈവ്'  സ്ട്രീമിംഗ് ആപ്ലിക്കേഷ നുകളിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോകളിലും ചിത്രങ്ങളിലും തത്സമയ ബ്യൂട്ടിഫിക്കേഷൻ സവിശേഷത നൽകുന്ന ബ്യൂട്ടിലൈവ് (BeautyLive) ആപ്പുമായാണ്  ഫോൺ എത്തുന്നത്. ഈ അപ്ലിക്കേഷൻ വീഡിയോയിലും മറ്റു ചലനചിത്രങ്ങളിലും  പ്രത്യക്ഷപ്പെടുന്ന വ്യക്തികളുടെ ചർമ്മത്തിലെ പാടുകൾ  നീക്കംചെയ്യാൻ അനുവദിക്കുന്നു. ഫേസ്ബുക്ക്, യൂട്യൂബ്, കൂടാതെ മറ്റ് പ്രശസ്തമായ പല സ്ട്രീമിംഗ് ആപ്ലിക്കേഷനുകളുമായും ബ്യൂട്ടിലൈവ് യോജിച്ച്‌ പ്രവർത്തിക്കും.

Connect On :