പുതിയ ആൻഡ്രോയിഡ് ഒ.എസിന്റെ ബീറ്റ പ്രോഗ്രാം പുറത്തിറങ്ങി
ആൻഡ്രോയ്ഡ് 'ഒ' എന്ന അടുത്ത ഒ.എസിന്റെ ബീറ്റ പ്രോഗ്രാം ഗൂഗിൾ ഔദ്യോഗികമായി പുറത്തിറക്കി
ആൻഡ്രോയിഡ് 'ഒ' ഡവലപ്പർ പ്രിവ്യൂ നേരത്തെ പുറത്തിറക്കിയ ഗൂഗിൾ തങ്ങളുടെ ഐ / ഒ 2017 ഡവലപ്പർ കോൺഫറൻസിൽ വച്ച് ആൻഡ്രോയ്ഡ് 'ഒ' എന്ന അടുത്ത ഒഎസിന്റെ ബീറ്റ പ്രോഗ്രാം ഔദ്യോഗികമായി പുറത്തിറക്കി.നൗഗട്ട് വികസിപ്പിക്കുന്ന സമയത്ത് ആൻഡ്രോയ്ഡ് 'എൻ' ബീറ്റ പ്രോഗ്രാം അവതരിപ്പിക്കപ്പെട്ടത് പോലെയാണ് ആൻഡ്രോയ്ഡ് 'ഒ' ബീറ്റ വന്നിരിക്കുന്നത്.
ആൻഡ്രോയ്ഡ് 'ഒ' എന്ന വരാനിരിക്കുന്ന ഒ.എസ്. അതിനു യോജിച്ച ഉപകരണങ്ങളിൽ പരീക്ഷിച്ചു നോക്കുന്നതിനു മൊബൈൽഫോൺ നിർമ്മാതാക്കൾക്കും മറ്റു ഗാഡ്ജറ്റ് ഉത്പാദകർക്കും അവസരമൊരുക്കുകയാണ് ഗൂഗിൾ ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ ഒഎസിന്റെ ഡവലപ്പ്മെന്റ് പൂർണ്ണമായും അവസാനിക്കുന്നതിനു മുൻപായി പരീക്ഷണങ്ങൾ അവസാനിക്കുന്നതിനായാണ് ഇത്ര നേരത്തെ തന്നെ പുതിയ ആൻഡ്രോയിഡ് ഒഎസിന്റെ ബീറ്റ പ്രോഗ്രാം ഗൂഗിൾ പുറത്തിറക്കിയത്. വിവിധ മൊബൈൽ ഉപകരണ നിർമാതാക്കളും മറ്റു വിദഗ്ധരും നൽകുന്ന ഫീഡ്ബാക്ക് കൂടി പരിഗണിച്ച് വേണ്ട മാറ്റങ്ങൾ വരുത്തിയാകും പുതിയ ആൻഡ്രോയിഡ് ഒഎസ് പൂർണ്ണ രൂപത്തിൽ പുറത്തിറക്കുക.