ഇന്റർനെറ്റിലെ ഏറ്റവും വലിയ വീഡിയോ ഷെയറിങ് പോർട്ടലായ യൂ ട്യൂബ് പുതിയ ഭാവത്തിൽ നിങ്ങളിലേക്കെത്തുന്നു. വളരെയെളുപ്പത്തിലും, രസകരമായും വീഡിയോകൾ പരതുന്നതിനും അവ ആസ്വദിക്കുന്നതിനും അനുയോജ്യമായ പുതിയ ലേഔട്ടുമായാണ് യൂട്യൂബ് എത്തുന്നത്. പിന്നണിയിൽ ഏറെ നാളുകളായി നടന്നുവരുന്ന ശ്രമങ്ങളുടെ ഫലമായാണ് പുതിയ രൂപകല്പനയിൽ യൂട്യൂബ് ലോകത്തിനു മുന്നിൽ പുതുമയുടെ മിഴി തുറക്കുന്നത്.
എല്ലാ ഉപഭോക്താക്കൾക്കും ഇതുവരെ ലഭ്യമായിത്തുടങ്ങിയിട്ടില്ലെങ്കിലും www.youtube.com/new എന്ന് അഡ്രസ്സ് ബാറിൽ ടൈപ്പ് ചെയ്തു നിങ്ങൾക്കും ഈ പുതിയ ലേഔട്ട് ആസ്വദിക്കാൻ യൂട്യൂബ് അവസരമൊരുക്കുന്നു. പുത്തൻ ഹോം തിയേറ്റർ സാധ്യതകൾ സമ്മാനിക്കുന്നതിനായി ഡെസ്ക്ടോപ്പ് പിസികൾക്കായാണ് പുതിയ കെട്ടിലും മട്ടിലും യൂട്യൂബ് എത്തുന്നത്.
കൂടുതൽ മിഴിവേറിയ ഫോണ്ടുകളുടെ ഉപയോഗവും, സാഹചര്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന വൈവിധ്യമാർന്ന തീമുകളും, അതിവേഗത്തിൽ വീഡിയോകൾ ലോഡ്ആകുന്ന രീതിയിലുള്ള സജ്ജീകരണവും പുതിയ യൂട്യൂബിനെ കൂടുതൽ ജനപ്രിയമാക്കിയേക്കും. www.youtube.com/new എന്ന ലിങ്കി