വോയിസ് ഓവര്‍ LTE ടെക്‌നോളജിയാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത്
എയർടെൽ അവരുടെ ഏറ്റവും പുതിയ സർവീസുകൾ പുറത്തിറക്കി .വോയിസ് ഓവര്‍ LTE ടെക്‌നോളജിയാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .ഗുജറാത്തിൽ ഇത് പുറത്തിറക്കി കഴിഞ്ഞു
ജിയോയെ നേരിടാൻ പുതിയ തന്ത്രവുമായി എയര്‍ടെല്‍ എത്തിയിരിക്കുന്നത്. ഈ സർവീസുകൾ പ്രകാരം നിങ്ങൾക്ക് കൂടുതൽ HD വോയിസ് കോളുകളും അതുപോലെതന്നെ വീഡിയോ കോളുകളും മറ്റും മികച്ച ക്ലാരിറ്റിയിൽ ചെയ്യാൻ സാധിക്കുന്നതാണ് .
ഇതു കൂടാതെ കമ്പനിയുടെ കണക്കു പ്രകാരം VoLTE ലേക്ക് ഡാറ്റ നിരക്കുകള്‍ അധികം ഈടാക്കില്ല. അതു പോലെ കോളുകള്‍ക്ക് ഇപ്പോൾ ഉള്ള തന്നെയായിരിക്കും .ഉടൻ തന്നെ ഇത് മറ്റു സംസ്ഥാനങ്ങളിലും എത്തുന്നു .
300Mhz , 1800 Mhz സ്‌പെക്ട്രം ശേഷികള്‍ സംയോജിപ്പിച്ച് 135 Mbps വരെയുളള വേഗതയാണ് എയര്‍ടെല്‍ വോള്‍ട്ട് നല്‍കുന്നത്. നിങ്ങളുടെ പ്രദേശത്ത് 4ജി കണക്ടിവിറ്റി ഇല്ലെങ്കില്‍ എയര്‍ടെല്‍ വോള്‍ട്ട് കോളുകള്‍ സ്വയം 3ജി അല്ലെങ്കില്‍ 2ജി നെറ്റ്‌വര്‍ക്കുകളില്‍ ഉപഭോക്താക്കള്‍ക്ക് അനുകൂലമായ കണക്ടിവിറ്റി ഉറപ്പാക്കുന്നു
എന്നാൽ ഈ വർഷം കൂടുതൽ ഓഫറുകളുമായിട്ട് എയർടെൽ എത്തുന്നു എന്നാണ് സൂചനകൾ .ജിയോയുടെ ഓഫറുകൾ മറികടക്കാൻ ഇതിനോടകംതന്നെ എയർടെൽ ഓഫറുകൾ പുറത്തിറക്കിയിരുന്നു .കൂടുതൽ ടെലികോം ഓഫറുകൾക്കായി കാത്തിരിക്കാം .