പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് എയർടെലിന്റെ പുതിയ ഓഫറുകൾ

Updated on 20-Apr-2017
HIGHLIGHTS

399 രൂപയ്ക്ക് 70 ജിബി 4G കൂടാതെ അൺലിമിറ്റഡ്

എയർടെലിന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ എയർടെൽ വന്നിരിക്കുന്നത് ജിയോയുടെ ധനാ ധൻ ഓഫറുകൾക്ക് എതിരെയാണ് .ജിയോയുടെ ധനാ ധൻ ഓഫറുകളിൽ 309 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 84 ജിബിയുടെ 4ജി ഡാറ്റ .1ജിബി ഡാറ്റയാണ് ദിവസേന നല്കുന്നത് .

അതും 84 ദിവസത്തെ വാലിഡിറ്റിയോടെ .എന്നാൽ എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 70 ജിബിയുടെ 4ജി ഡാറ്റ ഓഫറുകളാണ് .399 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 70 ജിബിയുടെ 4ജി ഡാറ്റയും കൂടാതെ അൺലിമിറ്റഡ് കോളുകളും .

70 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനു നൽകിയിരിക്കുന്നത് .ദിവസേന 1 ജിബിയുടെ 4 ജി ഡാറ്റയാണ് ഈ ഓഫറുകളിലും ലഭിക്കുന്നത് .പക്ഷെ ഇതിലും ലാഭകരമായ ഓഫറുകൾ ജിയോയുടേത് തന്നെയാണ് .309 രൂപയ്ക്ക് അൺലിമിറ്റഡ് കോളുകളും 84 ജിബി 4ജി ഡാറ്റയും .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :