എയർടെലിന്റെ കിടിലൻ 4ജി ഓഫറുകൾ 2017

Updated on 04-Jan-2017
HIGHLIGHTS

ജിയോയ്ക് പണികൊടുത്തു ,ഒരു വർഷത്തേക്ക് സൗജന്യ 4G ഡാറ്റ

എയർടെൽ അവരുടെ 2017 ലെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഒരുവർഷത്തേക്ക് സൗജന്യ 4 ജി ഡാറ്റയാണ് ഇത്തവണ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .

പുതിയതായി എയർടെൽ സിം കണക്ഷൻ എടുക്കുന്നവർക്കാണ് ഈ ഓഫറുകൾ ബാധകം ആകുന്നത് .ഓരോ മാസവും 3ജിബി 4ജി ഡാറ്റയാണ് ഈ ഓഫറിൽ ലഭിക്കുക.ഈ ഓഫറുകൾ ഫെബ്രുവരി 28 വരെ മാത്രമേയുള്ളു .

അതിനു മുൻപ് എയർടെൽ കണക്ഷൻ എടുക്കുന്നവർക്കും അതുപോലെതന്നെ എയർടെലിലേക്ക് പോർട്ട് ചെയ്യുന്നവർക്കും ഈ ഓഫറുകൾ ഉപയോഗിക്കാവുന്നതാണ് .അതുപോലെതന്നെ എയർടെൽ മറ്റൊരു ഓഫർകൂടി പുറത്തിറക്കിയിട്ടുണ്ട് .

345 രൂപയുടെ റീചാർജ് ചെയ്യുമ്പോൾ ഒരുമാസത്തേക്കു 3 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് STD ,ലോക്കൽ കോളുകളും ,3000SMS ലഭിക്കുന്നു .

ജിയോയ്ക്ക് ഒരു കടുത്ത വെല്ലുവിളിതന്നെയാണ് എയർടെലിന്റെ ഈ പുതിയ ഓഫറുകൾ എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട

Moto G Plus ആമസോൺ വഴി വാങ്ങിക്കാം ,വില 13,999

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :