ആർക്കും വേണ്ടാത്ത എയർസെൽ വരെ എത്തി ,നന്ദി ജിയോ

Updated on 14-Jul-2017
HIGHLIGHTS

84ജിബി 84 ദിവസത്തേക്ക് ,അൺലിമിറ്റഡ് കോളിംഗ്

 

അങ്ങനെ അവസാനം ഒട്ടും പ്രതീഷിക്കാത്ത എയർസെൽ വരെ ഓഫറുകളുമായി എത്തിക്കഴിഞ്ഞു .എല്ലാത്തിനും ജിയോയ്ക്ക് നന്ദി .എയർസെൽ അവരുടെ ഏറ്റവും പുതിയ ഡാറ്റ പ്ലാനുകൾ ഇന്ന് പുറത്തിറക്കി .

84 ജിബിയുടെ ഡാറ്റ ഓഫറുകളാണ് ഇപ്പോൾ എയർസെൽ പുറത്തിറക്കിയിരിക്കുന്നത് .348 രൂപയുടെ റീച്ചാർജിലാണ് 84 ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .പറഞ്ഞു വരുമ്പോൾ ജിയോയുടെ 399 രൂപയുടെ പ്ലാൻ തന്നെ .

എയർസെൽ ഇതിനു 84 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .ഇന്ന് എയർടെൽ അവരുടെ 84 ജിബിയുടെ മറ്റൊരു ഓഫർ പുറത്തിറക്കിയിരുന്നു .

293 രൂപയുടെ റീച്ചാർജിലാണ് എയർടെൽ പുതിയ ഓഫറുകൾ പുറത്തിറക്കിയത് .ഇനി വൊഡാഫോണും ഐഡിയയും കൂടി വന്നുകഴിഞ്ഞാൽ ടെലികോം രംഗത്ത് ഒരു പൊരിഞ്ഞ യുദ്ധംതന്നെ പ്രതീക്ഷിക്കാം .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :