Google Payയിൽ പണം അയക്കുമ്പോൾ നഷ്ടപെടാതിരിക്കാൻ പുത്തൻ സംവിധാനം

Google Payയിൽ പണം അയക്കുമ്പോൾ നഷ്ടപെടാതിരിക്കാൻ പുത്തൻ സംവിധാനം
HIGHLIGHTS

കൂടുതൽ ഉപയോഗിക്കുന്ന പേയ്മെന്റ് ആപ്പുകൾ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവയാണ്

SBI, HDFC, Axis, ICICI ഇങ്ങനെ 4 പേയ്മെ​ന്റ് സർവീസ് പ്രൊവൈഡേഴ്സ് ആണുള്ളത്

ഏതെങ്കിലും ഒരു സർവീസ് പ്രൊവൈഡറുടെ യുപിഐ ഐഡി ആശ്രയിച്ചിരിക്കും ഇടപാടുകൾ

ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈൻ ട്രാൻസാക്ഷനുകൾക് ഉപയോഗിക്കുന്ന ആപ്പ് ആണ് ഗൂഗിൾ പേ (Google Pay). പണം അയയ്ക്കുന്നതിനിടക്ക് ഒരുപാട് ഉപഭോക്താക്കൾക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ പണം നമ്മുടെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ആയിട്ടും കിട്ടേണ്ട ആൾക്ക് കിട്ടില്ല . അയയ്ക്കുന്ന ആളുടെയോ സ്വീകരിക്കുന്ന ആളുടെയോ സെർവർ ഡൗൺ ആകുമ്പോഴാണ് ഇതുപോലെ സംഭവിക്കുന്നത്.

പേയ്മെ​ന്റ് സർവീസ് പ്രൊവൈഡേഴ്സ് 

ഗൂഗിൾ പേ(Google Pay)യിൽ പണമിടപാട് നടക്കുന്നത് യുപിഐ ഐഡികൾ വഴിയാണ്. നമ്മുടെ യുപിഐ ഐഡി നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക്ഡ് ആയിരിക്കും. അതിനാൽ അക്കൗണ്ട് വിവരങ്ങൾ നൽകാതെ ഈ ഐഡി ഉപയോ​ഗിച്ച് ഇടപാടുകൾ നടത്താം. യുപിഐ(UPI) ഐഡിയിൽ yourname@oksbi, yourname@okaxis എന്നൊക്കെ ഉണ്ട്. ഇതിൽ @നു ശേഷമുള്ള sbi, axis എന്നിവ പേയ്മെ​ന്റ് സർവീസ് പ്രൊവൈഡേഴ്സ് ആണ്.

യുപിഐ ഐഡി

ഗൂഗിൾ പേയിൽ SBI, HDFC, Axis, ICICI ഇങ്ങനെ 4 പേയ്മെ​ന്റ് സർവീസ് പ്രൊവൈഡേഴ്സ് ഉണ്ട്. രജി​സ്റ്റർ ചെയ്യുമ്പോൾ ഏതെങ്കിലും ഒരു സർവീസ് പ്രൊവൈഡർ നൽകുന്ന യുപിഐ ഐഡി ആവും ആക്ടിവേറ്റ് ആകുക. അതിന്റെ സെർവറിനെ ആശ്രയിച്ചായിരിക്കും ഇടപാടുകൾ. 

കൂടുതൽ പ്രൊവൈഡേഴ്സിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ ഗൂഗിൾ പേയിലെ ട്രാൻസാ​ക്‌ഷൻ വിജയനിരക്ക് കൂട്ടാം. ഗൂ​ഗിൾപേ ഓപ്പൺ ചെയ്ത് മുകളിൽ വലതു ഭാഗത്തെ  പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യുക.ശേഷം പ്രൈമറി അക്കൗണ്ടിലെ 'മാനേജ് യുപിഐ ഐഡി' എന്നത് തുറന്ന് SBI, HDFC, Axis, ICICI ഓരോന്നും ആഡ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ഏതെങ്കിലും ഒരു സെർവർ ഡൗണായാലും അടുത്തത് വഴി ഇടപാട് നടത്താനാകും.

യുപിഐ ഇടപാടുകൾക്ക് പരിധികൾ സൃഷ്ടിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank Of India) തയ്യാറെടുക്കുന്നു. ഗൂഗിൾ പേ (Google Pay), ഫോൺ പേ (PhonePe) തുടങ്ങിയ യുപിഐ (UPI) ആപ്പുകളെ ഇവ ബാധിക്കും. ഉപഭോക്താക്കൾക്ക് ഈ ആപ്പുകളിൽ ദിവസേന പരിമിതമായ ഇടപാടുകൾ മാത്രമേ നടത്താനാകൂ.

യുപിഐ ആപ്പുകളിൽ ഇടപാട് പരിധി ഏർപ്പെടുത്താൻ നാഷണൽ പെയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank Of India) ചർച്ച നടത്തി വരികയാണെന്ന് ഐഎൻഎസ് സമീപകാല റിപ്പോർട്ട് പറയുന്നു. ഡിജിറ്റൽ യുപിഐ പൈപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുന്നതിന് എൻപിസിഐ കാരണമാകുന്നു. ഡിസംബർ 31നകം പ്ലേയർ വോളിയം 30% ആയി കുറയ്ക്കാൻ  എൻപിസിഐ ലക്ഷ്യമിടുന്നു. വിപണി വിഹിതത്തിന്റെ 80 ശതമാനവും ഫോൺ പേയും ഗൂഗിൾ പേയും വഹിക്കുന്നുണ്ടെന്ന് ഐഎൻഎഎസ് റിപ്പോർട്ട് ചെയ്യുന്നു. എൻപിസിഐ ഇപ്പോൾ അത് 30% ആയി കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു.

NPCI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു വ്യക്തിക്ക് UPI വഴി പ്രതിദിനം പരമാവധി ഒരു ലക്ഷം രൂപ വരെ അടയ്ക്കാം. എന്നാൽ കാനറ ബാങ്ക് പോലുള്ള ചെറുകിട ബാങ്കുകൾ 25,000 രൂപ മാത്രമാണ് ഒരു ദിവസം കൈമാറ്റം ചെയ്യാൻ അനുവദിക്കുന്നത്. എസ്ബിഐ പോലുള്ള വൻകിട ബാങ്കുകൾ പ്രതിദിന യുപിഐ ഇടപാട് പരിധി 1,00,000 രൂപയായി നിശ്ചയിച്ചിരിക്കുന്നു. ഇതിനാൽ പരിധി ഓരോ ബാങ്കിനും വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രതിദിനം യുപിഐ ട്രാൻസ്ഫർ പരിധിയ്‌ക്കൊപ്പം ഒരു ദിവസം നടത്തേണ്ട യുപിഐ കൈമാറ്റങ്ങളുടെ എണ്ണത്തിനും പരിധിയുണ്ട്. പ്രതിദിന യുപിഐ ട്രാൻസ്ഫർ പരിധി 20 ഇടപാടുകളായി സജ്ജീകരിച്ചിരിക്കുന്നു. ഇത് കഴിഞ്ഞാൽ പിന്നെ 24 മണിക്കൂർ കാത്തിരിക്കണം അടുത്ത ട്രാൻസാക്ഷൻ ചെയ്യാൻ. 

Nisana Nazeer
Digit.in
Logo
Digit.in
Logo