ഇന്ത്യയിലും Netflix ഒടിടി പ്ലാറ്റ്ഫോമായി വളരെ ജനപ്രീതി നേടിക്കഴിഞ്ഞു. സിനിമകൾ മാത്രം ആസ്വദിച്ചിരുന്ന ഇന്ത്യൻ പ്രേക്ഷകരെ വിശ്വവിഖ്യാത വെബ് സീരീസുകളിലൂടെയാണ് പ്രധാനമായും നെറ്റ്ഫ്ലിക്സ് കൈയിലെടുത്തത്.
എങ്കിലും പാസ്‌വേഡ് ഷെയറിങ് നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കമ്പനി തുടങ്ങിവയ്ക്കുകയും ഇതിലൂടെ കൂടുതൽ വരുമാനം ശേഖരിക്കുകയും ചെയ്തു. ഏകദേശം 8 ശതമാനം അധിക വരിക്കാരെയാണ് ഇങ്ങനെ ഒടിടി ഭീമൻ സമ്പാദിച്ചത്. ഇത് തീർച്ചയായും വരിക്കാർക്ക് അനുകൂലമായ നീക്കമായിരുന്നില്ല. പുതിയതായി നെറ്റ്ഫ്ലിക്സ് കൊണ്ടുവരുന്ന തീരുമാനവും സബ്സ്ക്രൈബേഴ്സിന് രസിക്കണമെന്നില്ല. എന്തെന്നോ
നെറ്റ്ഫ്ലിക്സ് തങ്ങളുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് ഉയർത്തുന്നുവെന്നാണ് ഏറ്റവും പുതിയതായി വരുന്ന വാർത്ത. ദി വാൾ സ്ട്രീറ്റ് ജേണലിലാണ് നിരക്ക് വർധനവിനെ പറ്റി പ്രതിപാദിക്കുന്നത്. ഏതാനും മാസങ്ങൾക്ക് ശേഷം സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. ഒരുപക്ഷേ ഈ price hike 2023ലെ വർഷാവസാനമോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യമോ ആയിരിക്കും.
ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബേഴ്സിന് ഈ പുതിയ നിയമം ബാധകമായിരിക്കും. എന്നിരുന്നാലും, അമേരിക്കയിലും കാനഡയിലുമായിരിക്കും ആദ്യം വില വർധനവ് നടപ്പിലാക്കുക. ഇന്ത്യയിൽ നിരക്ക് കൂട്ടുമോ എന്നതിൽ പ്രത്യേകമായി പരാമർശം ഒന്നും വന്നിട്ടില്ല. എങ്കിലും എല്ലാ രാജ്യങ്ങളിലും ഇതിന് പദ്ധതിയിടുന്നു എന്ന നെറ്റ്ഫ്ലിക്സ് തീരുമാനം ഇപ്പോൾ കണക്കിലെടുക്കേണ്ടി വരും.
Also Read: Android 14 Launch: പുതിയ OSലെ പുത്തൻ ഫീച്ചറുകൾ എന്തെല്ലാം?
കഴിഞ്ഞ വർഷം കമ്പനി നിരക്ക് വർധനവ് മറ്റ് രാജ്യങ്ങളിലെല്ലാം നടപ്പിലാക്കിയപ്പോൾ ഇന്ത്യയെ ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു. വർഷാവസനം നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയറിങ്ങിന് നിരോധനം ഏർപ്പെടുത്തിയപ്പോൾ ഇന്ത്യൻ വരിക്കാർക്കും ഇത് ബാധകമായിരുന്നു.
എന്തായാലും പാസ്‌വേഡ് പങ്കിടുന്നതിൽ കമ്പനിയിൽ നിന്ന് തുടങ്ങിയ ഈ തീരുമാനം മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളും അനുകരിക്കുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ കാനഡ സബ്സ്ക്രൈബർമാർക്ക് പാസ്‌വേഡ് ഷെയറിങ് നിയന്ത്രണം ഏർപ്പെടുത്തുവെന്ന് അടുത്തിടെ വന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്.
പ്രതിമാസ പ്ലാനുകളും വാർഷിക പ്ലാനുകളും നെറ്റ്ഫ്ലിക്സ് ഇന്ത്യയിലുണ്ട്. ഇവയിൽ ഒരു മാസത്തേക്കുള്ള സബ്സ്ക്രിപ്ഷൻ പ്ലാൻ വെറും 149 രൂപയിൽ ആരംഭിക്കുന്നു. ഒരു ഫോണിൽ മാത്രമാണ് ഈ പ്ലാനിലൂടെ ആക്സസ് ലഭിക്കുന്നത്. 1,788 രൂപയ്ക്ക് മൊബൈൽ സബ്സ്ക്രിപ്ഷനുള്ള വാർഷിക പ്ലാനും ലഭ്യമാണ്.
199 രൂപയുടെ പ്സാൻ നെറ്റ്ഫ്ലിക്സിന്റെ ബേസിക് പ്ലാനാണ്. ഇതും ഒരു ഉപകരണത്തിൽ മാത്രം ലഭ്യമാകുന്നു. 2,388 രൂപയ്ക്കാണ് ഇതിന്റെ വാർഷിക പാക്കേജ് വരുന്നത്. 499 രൂപയുടെ സ്റ്റാൻഡേർഡ് പ്ലാൻ 2 സ്ക്രീനുകളിൽ ഫുൾ HD കണ്ടന്റ് നൽകുന്നു. 5,988 രൂപയുടേതാണ് വാർഷിക പ്ലാൻ. 649 രൂപയുടെ നെറ്റ്ഫ്ലിക്സ് പ്ലാൻ 4 ഉപകരണങ്ങളിലേക്കുള്ളതാണ്. ഇതിന്റെ വാർഷിക പ്ലാൻ 7,788 രൂപയുടേതാണ്.