വരിക്കാർ കൂടുതൽ; ഇന്ത്യയിൽ Netflix സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ വില കുറച്ചു!

Updated on 20-Apr-2023
HIGHLIGHTS

സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ വില 20-60% വരെ കുറച്ചത് ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിച്ചു

ഇന്ത്യയിൽ 2022 ആയപ്പോൾ നെറ്റ്ഫ്ലിക്സിന്റെആക്‌സസ് 24% ആയി ഉയർന്നു

പാസ്‌വേഡ് ഷെയറിങ് നിർത്താനുള്ള പദ്ധതികൾ ജൂലൈയിൽ നെറ്റ്ഫ്ലിക്സ് നടപ്പിലാക്കും

2021 ഡിസംബറിൽ നെറ്റ്ഫ്ലിക്സ് കൂടുതൽ ഉപഭോക്താക്കളിലേക്ക് ആക്സസ് എത്തുന്നതിനു വേണ്ടി ഇന്ത്യൻ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ വില 20-60% വരെ കുറച്ചു. ഈ പ്രീമിയം സേവനം നെറ്റ്ഫ്ലിക്സിന്റെ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചു. അത് വർഷം തോറും 30 ശതമാനമായി ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിച്ചു. നെറ്റ്ഫ്ലിക്സിന്റെ വളർച്ച 2021ൽ 19% ആയിരുന്നുവെങ്കിൽ 2022 ആയപ്പോൾ അത് 24% ആയി ഉയർന്നു. യുഎസിൽ പാസ്‌വേഡ് ഷെയറിങ് നിർത്താനുള്ള പദ്ധതികൾ ജൂലൈയ്ക്ക് മുൻപ് നെറ്റ്ഫ്ലിക്സ് നടപ്പിലാക്കും.

ഈ വർഷമാദ്യം പാസ്‌വേഡ് ഷെയറിങ് നിർത്താലാക്കാൻ Netflix കരുതിയിരുന്നു. ഫെബ്രുവരിയിൽ കാനഡ , ന്യൂസിലാൻഡ്, പോർച്ചുഗൽ, സ്പെയിൻ എന്നിവിടങ്ങളിൽ പുതിയ ആന്റി-പാസ്‌വേഡ് ഷെയറിങ് നിയമങ്ങൾ പുറത്തിറക്കിയിരുന്നു. ഇതുവരെ Netflix-ന്റെ പുതിയ നിയമങ്ങൾ യുഎസിൽ എത്തിയിട്ടില്ല.

അക്കൗണ്ട് ഷെയർ ചെയ്യാൻ പ്രീമിയം പ്ലാൻ വേണം

ഈ നാല് രാജ്യങ്ങളിലും പണമടച്ചള്ള പാസ്‌വേഡ് ഷെയറിങ് നടപ്പിലാക്കിയതിൽ സന്തോഷമുണ്ടെന്ന് Netflix അറിയിച്ചു. കാനഡയുടെ പണമടച്ചുള്ള വരിക്കാരുടെ എണ്ണം കൂട്ടാൻ സഹായിച്ചിട്ടുണ്ടെന്നും നെറ്റ്ഫ്ലിക്സ് പറയുന്നു. പാസ്‌വേഡ് ഷെയറിങ് നിയമങ്ങൾ പരീക്ഷിക്കാൻ തുടങ്ങിയ ചില ലാറ്റിൻ, സെൻട്രൽ അമേരിക്കൻ രാജ്യങ്ങൾക്കൊപ്പം  ഉപയോക്താക്കൾക്ക് കുടുംബങ്ങത്തിന് പുറത്തുള്ള ആളുകളുമായി അവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകൾ ഷെയർ ചെയ്യണമെങ്കിൽ അധിക പണം നൽകേണ്ടി വരും. രണ്ട് ആളുകളുമായി അക്കൗണ്ട് ഷെയർ ചെയ്യാനുള്ള ഓപ്ഷൻ Netflix-ന്റെ സ്റ്റാൻഡേർഡ്
പ്രീമിയം പ്ലാനുകളിൽ മാത്രമേ ലഭ്യമാകൂ.

ഒരു വീട്ടിലുള്ള ആളുകൾ തമ്മിൽ മാത്രം പാസ്വേഡ് പങ്കുവയ്ക്കാമെന്നാണ് നെറ്റ്ഫ്ലിക്സിന്റെ പുതിയ നിലപാട്. ഇതനുസരിച്ചുള്ള അ‌പ്ഡേഷൻ കമ്പനി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. അ‌തായത് പുറത്തുനിന്നുള്ളവരുമായി ഇനി പാസ്വേഡ് പങ്കുവയ്ക്കാൻ സാധിക്കില്ല. ഉയർന്ന തുക നൽകി സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കാത്തതിനാൽ നാലുപേർ ചേർന്ന് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ എടുത്തിരുന്നു. ഇനി ഇത്തരം ഷെയറിങ് നടക്കില്ല എന്നാണ് വിവരം.

ഉപയോക്താക്കൾ Password sharing നടത്തുന്നത് ഒരേ കുടുംബത്തിൽനിന്ന് ഉള്ളവരുമായി മാത്രമാണ് എന്ന് ഉറപ്പാക്കാൻ ഒരു പരിശോധനയും നെറ്റ്ഫ്ലിക്സ് നടപ്പാക്കും. ഒരേസമയം സ്ട്രീം ചെയ്യാൻ കഴിയുന്ന ഉപകരണങ്ങളുടെ എണ്ണം മുമ്പത്തെപ്പോലെ തിരഞ്ഞെടുത്ത പ്ലാനിനെ ആശ്രയിച്ചിരിക്കുമെന്നും നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി.

രാജ്യം അനുസരിച്ച് ഫീസ് വ്യത്യാസപ്പെടും

ആദ്യ പാദത്തിൽ കൂടുതൽ രാജ്യങ്ങളിലേക്ക് പണമടച്ചുള്ള പങ്കിടൽ പദ്ധതി വ്യാപിപ്പിക്കാൻ നെറ്റ്ഫ്ലിക്സ് തീരുമാനിച്ചിരിക്കുന്നു. അക്കൗണ്ട് ഉടമയുടെ കുടുംബത്തിന് പുറത്തുള്ള ആരെങ്കിലും അവരുടെ Netflix അക്കൗണ്ട് ഉപയോഗിക്കുകയാണെങ്കിൽ ഒരു അധിക അംഗത്തെ ചേർക്കുമ്പോൾ ഉണ്ടാകുന്ന മുന്നറിയിപ്പ് നൽകും. ഓരോ അക്കൗണ്ടിനും രണ്ട് അധിക അംഗങ്ങളെ വരെ നെറ്റ്ഫ്ലിക്സ് അനുവദിക്കുന്നു. ഓരോ അധിക ഉപഭോക്താവിനും രാജ്യം അനുസരിച്ച് ഫീസ് വ്യത്യാസപ്പെടും. Netflix മാറ്റങ്ങൾ എങ്ങനെ മികച്ച രീതിയിൽ നടപ്പിലാക്കാമെന്നും അംഗങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാമെന്നും പഠിക്കുന്നു. 

Connect On :