ഏറ്റവും പുതിയ Netflix സബ്സ്ക്രിപ്ഷൻ നിരക്കുകൾ ഇതാ…

ഏറ്റവും പുതിയ Netflix സബ്സ്ക്രിപ്ഷൻ നിരക്കുകൾ ഇതാ…
HIGHLIGHTS

സൗജന്യ പാസ്‌വേഡ് ഷെയറിങ് നെറ്റ്ഫ്ലിക്സ് ഉടൻ നിർത്തലാക്കും

നെറ്റ്ഫ്ലിക്‌സ് പാസ്‌വേഡ് ഷെയറിങ് 2023 ഏപ്രിൽ വരെ മാത്രമേ അനുവദിക്കൂ

149 രൂപ മുതൽ 649 രൂപ വരെയുള്ള വിവിധ പ്ലാനുകളാണ് നെറ്റ്ഫ്ലിക്‌സ് അവതരിപ്പിക്കുന്നത്

ഈ അടുത്തായിട്ടാണ് വരുമാനവും ഉപയോക്താക്കളുടെ എണ്ണവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി നെറ്റ്ഫ്ലിക്‌സ് (Netflix) പരസ്യത്തോട് കൂടിയ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ വിവിധ രാജ്യങ്ങളിൽ അവതരിപ്പിച്ചത്. സ്ട്രീമിങ് പ്ലാറ്റ്‌ഫോം ചില വിപണികളിൽ പാസ്‌വേഡ് ഷെയറിങ്ങും അവസാനിപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായി പാസ്‌വേഡ് ഷെയറിങ് ഓപ്ഷൻ ഘട്ടം ഘട്ടമായി എല്ലാവർക്കും അവസാനിക്കുമെന്ന് മുൻ നെറ്റ്ഫ്ലിക്‌സ് (Netflix) സിഇഒ റീഡ് ഹേസ്റ്റിംഗ്‌സ് കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. 

Netflix പാസ്‌വേഡ് ഷെയറിംഗ് 2023 ഏപ്രിൽ വരെ മാത്രമേ അനുവദിക്കൂ എന്ന് പുതിയ കോ-ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരായ (സിഇഒ) ഗ്രെഗ് പീറ്റേഴ്‌സും ടെഡ് സരണ്ടോസും ബ്ലൂംബർഗിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. നെറ്റ്ഫ്ലിക്സ് (Netflix) ഉപയോഗിക്കുന്നതിന് സുഹൃത്തുക്കളെയും മറ്റുള്ളവരെയും ആശ്രയിക്കുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ പ്ലാറ്റ്‌ഫോമിൽ ആക്‌സസ് ലഭിക്കാൻ പണം നൽകേണ്ടിവരുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ഒരു കുടുംബത്തിൽ അല്ലാത്തവർ തമ്മിൽ പാസ്‌വേഡുകൾ പങ്കിടാനുള്ള ഓപ്ഷൻ നെറ്റ്ഫ്ലിക്സ് ഉടൻ പ്രവർത്തനരഹിതമാക്കും. സൗജന്യ പാസ്‌വേഡ് ഷെയറിങ് തടയുക എന്ന ലക്ഷ്യത്തോടെ നെറ്റ്ഫ്ലിക്സ് ഓരോ ഉപയോക്താക്കൾക്കും നിരക്ക് ഈടാക്കാൻ തുടങ്ങിയേക്കാം. നിങ്ങളുടെ വീടിന് പുറത്തുള്ള ആരുമായും നിങ്ങളുടെ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് പങ്കിടുകയാണെങ്കിൽ ആ വ്യക്തി പ്രൊഫൈൽ ഉപയോഗിക്കുന്നതിന് ഒരു ഫീസ് നൽകേണ്ടിവരും. പണം നൽകാതെ ആർക്കും ഇനിമുതൽ അവരുടെ സുഹൃത്തിന്റെ നെറ്റ്ഫ്ലിക്സ് പ്രൊഫൈൽ ഉപയോഗിക്കാൻ കഴിയില്ല. 

നെറ്റ്ഫ്ലിക്സിന്റെ പുത്തൻ പ്ലാനുകൾ 

വീട്ടിൽ ആണെങ്കിലും യാത്രയിൽ ആണെങ്കിലും സിനിമയും വെബ്സീരിസുകളും ആസ്വദിക്കാൻ നെറ്റ്ഫ്ലിക്സ് (  Netflix), ആമസോൺ പ്രൈം ( Amazon Prime), ഡിസ്നി ഹോട്ട്സ്റ്റാർ ( Disney Plus Hotstar) തുടങ്ങിയ സ്ട്രീമിംഗ് സേവനങ്ങൾ വളരെ ഉപകാര പ്രധമാണ്.

നിലവിൽ നെറ്റ്ഫ്ലിക്സിന് രാജ്യത്ത് നാല് പ്ലാനുകളാണുള്ളത്.  ഈ പ്ലാനുകളുടെ നിരക്ക് 149 രൂപ മുതൽ  649 രൂപ വരെ ആണ്. ഓരോ പ്ലാനും ഒരേസമയം വീഡിയോകൾ കാണാൻ കഴിയുന്ന വ്യത്യസ്ത സ്‌ക്രീനുകൾ വാഗ്ദാനം ചെയ്യുന്നു. Netflix നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന എല്ലാ പ്ലാനുകളും താഴെ കൊടുക്കുന്നു

  • നെറ്റ്ഫ്ലിക്സ് 149 രൂപ മൊബൈൽ-ഓൺലി പ്ലാൻ (  Netflix Mobile plan)
  • നെറ്റ്ഫ്ലിക്സ് ബേസിക് 199 രൂപ പ്ലാൻ ( Netflix Basic plan)
  • നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് 499 രൂപ പ്ലാൻ ( Netflix Standard plan)
  • നെറ്റ്ഫ്ലിക്സ് പ്രീമിയം 649 രൂപ പ്ലാൻ ( Netflix Premium plan)

199 രൂപ നിരക്കുള്ള Netflix മൊബൈൽ പ്ലാൻ നിരക്ക് 149 രൂപയായി കുറച്ചു, മൊബൈൽ പ്ലാൻ ഉപയോക്താക്കളെ ഫോണുകളിലും ടാബ്‌ലെറ്റുകളിലും 480p-ൽ വീഡിയോകൾ സ്ട്രീം ചെയ്യാൻ അനുവദിക്കുന്നു, അടിസ്ഥാന പ്ലാൻ ഉപയോക്താക്കളെ വീഡിയോകൾ സ്ട്രീം ചെയ്യാനും ഒരൊറ്റ മൊബൈൽ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ അല്ലെങ്കിൽ ടെലിവിഷൻ എന്നിവയിലും അനുവദിക്കുന്നു. ഒരു സമയത്ത് സ്‌ക്രീൻ വില 199 രൂപയാണ്. നേരത്തെ 499 രൂപ ഉണ്ടായിരുന്ന പ്ലാൻ ആയിരുന്നു ഇത്.

ഉയർന്ന ഡെഫനിഷനിൽ വീഡിയോകൾ സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സ്റ്റാൻഡേർഡ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് ഇപ്പോൾ ഇന്ത്യയിൽ 499 രൂപയാണ് നിരക്ക്. ഒരേ സമയം രണ്ട് വ്യത്യസ്ത ഉപകരണങ്ങളിൽ വീഡിയോകൾ സ്ട്രീം ചെയ്യാൻ പ്ലാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. സ്റ്റാൻഡേർഡ് പ്ലാനിന് നേരത്തെ 649 രൂപയായിരുന്നു വില. 

 799 രൂപ നിരക്കുള്ള പ്രീമിയം പ്ലാനിന് ഇപ്പോൾ 649 രൂപ മാത്രമാണ് നിരക്ക്. പ്രീമിയം പ്ലാൻ ഉപയോക്താക്കൾക്ക്  4K+HDR വീഡിയോകൾ കാണാം. ഈ പ്ലാൻ ഉപയോഗിച്ച് ഒരേ സമയം നാല് വ്യത്യസ്ത ഉപകരണങ്ങളിൽ കാണാം. കുറഞ്ഞ വിലയിലൂടെ കൂടുതൽ വരിക്കാരെ ആകർഷിപ്പിക്കാനാണ് നെറ്റ്ഫ്ലിക്സി​ൻ്റെ  ശ്രമം.  ആമസോൺ പ്രൈം അതിന്റെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ വില വർദ്ധിപ്പിച്ചു, ഇത് നെറ്റ്ഫ്ലിക്സ് ഉപയോക്താക്കളെ അതിന്റെ ഉപയോക്തൃ അടിത്തറ വർദ്ധിപ്പിക്കാൻ സഹായിക്കും.

 

Nisana Nazeer
Digit.in
Logo
Digit.in
Logo