Netflix-ന് എതിരെ ഇന്ത്യയിൽ അന്വേഷണം
വിസ ലംഘനങ്ങളും വംശീയ വിവേചനങ്ങളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ കുറിച്ചാണ് അന്വേഷണം
നികുതി വെട്ടിപ്പ്, കമ്പനിയുടെ പെരുമാറ്റം, മറ്റ് നിയമവിരുദ്ധമായ ഘടനകളെ കുറിച്ചും അന്വേഷിക്കുന്നു
പ്രമുഖ OTT Streaming കമ്പനിയായ Netflix-ന് എതിരെ അന്വേഷണം. യുഎസ് ഒടിടി കമ്പനിയുടെ പ്രാദേശിക പ്രവർത്തനങ്ങളിലെ ബിസിനസ് കാര്യങ്ങൾ ഇന്ത്യ ഗവൺമെന്റ് അന്വേഷിക്കുന്നു.
വിസ ലംഘനങ്ങളും വംശീയ വിവേചനങ്ങളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ കുറിച്ചാണ് അന്വേഷണം. നികുതി വെട്ടിപ്പ്, കമ്പനിയുടെ പെരുമാറ്റം, മറ്റ് നിയമവിരുദ്ധമായ ഘടനകളെ കുറിച്ചും അന്വേഷിക്കുന്നതായി റിപ്പോർട്ട്.
Netflix ഇന്ത്യയിൽ അന്വേഷണത്തിന്
ഇത്തരം വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അന്വേഷണം നടത്തുകയാണെന്ന് മുൻ എക്സിക്യൂട്ടീവിന് മെയിൽ അയച്ചു. 2020-ൽ നെറ്റ്ഫ്ലിക്സ് വിട്ട മുൻ ബിസിനസ് ആൻഡ് ലീഗൽ അഫയേഴ്‌സ് ഡയറക്ടർ നന്ദിനി മേഹ്ത്തയ്ക്കാണ് കത്തയച്ചത്.
ഇത് ജൂലൈ 20-ന് അയച്ച മെയിലാണ്. കഴിഞ്ഞ വർഷം വിസ ലംഘനത്തിന് വിവോ കമ്പനിയ്ക്ക് എതിരെയും നടപടി ഉണ്ടായിരുന്നു. 2023 മുതൽ നെറ്റ്ഫ്ലിക്സിന്റെ നികുതി കാര്യങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ വിസ പാലിക്കൽ, വംശീയ വിവേചനം പോലുള്ള ആരോപണങ്ങളിൽ വിപുലമായ അന്വേഷണം മുമ്പുണ്ടായിട്ടില്ല.
Netflix അന്വേഷണം സ്വാഗതം ചെയ്യുന്നതായി മുൻ എക്സിക്യൂട്ടീവ്
നെറ്റ്ഫ്ലിക്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാരിന്റെ ഏതെല്ലാം ഏജൻസികളാണ് പരിശോധിക്കുന്നതെന്ന് വ്യക്തമല്ല. നെറ്റ്ഫ്ലിക്‌സ് ഇന്ത്യയുടെ ബിസിനസ്സ് സമ്പ്രദായങ്ങളെ കുറിച്ച് അന്വേഷിക്കും. വിസ, നികുതി ലംഘനം സംബന്ധിച്ച ആശങ്കകൾക്ക് മേലാണ് ഇങ്ങനെയൊരു അന്വേഷണം.
തെറ്റായ രീതിയിൽ പിരിച്ചുവിട്ടതിൽ നന്ദിനി മേഹ്ത്ത അമേരിക്കയിൽ കമ്പനിയ്ക്ക് എതിരെ കേസ് നടത്തുകയാണ്. വംശീയവും ലിംഗപരവുമായ വിവേചനവും കേസിൽ മേഹ്ത്ത ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി നന്ദിനി മേഹ്ത്ത അറിയിച്ചു. അന്വേഷണ അധികാരികൾ തങ്ങളുടെ കണ്ടെത്തലുകൾ പരസ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
വർഷങ്ങളായി നെറ്റ്ഫ്ലിക്സ് മികവുറ്റ പരിപാടികൾ സ്ട്രീം ചെയ്യുന്നു. ഇന്ത്യയിലെയും പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമായി യുഎസ് കമ്പനി വളർന്നു. അതുപോലെ നെറ്റ്ഫ്ലിക്സിന് എതിരെ നിരോധന പ്രഖ്യാപനങ്ങളും പ്രചരിച്ചിട്ടുണ്ട്.
Read More: All We Imagine As Light Oscar എൻട്രിയില്ല, സങ്കടം പ്രകടിപ്പിച്ച് ലാപതാ ലേഡീസ് താരം
സെൻസിറ്റീവ് വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്പനിയ്ക്ക് എതിരെ Boycott വിവാദങ്ങൾ വന്നിട്ടുള്ളത്. മുസ്ലീം ഹൈജാക്കർമാരെ ഹിന്ദുക്കളായി കാണിക്കുന്നുവെന്ന് കാണിച്ച് ഹൈജാക്ക് എന്ന സീരീസിന് എതിരെ വിമർശനം ഉയർന്നിരുന്നു. നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ നിന്ന് നിരോധിക്കണമെന്നും ആവശ്യങ്ങൾ ഉയർന്നുവന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile