Netflix പാസ്‌വേഡ് ഷെയറിങ് നിർത്തലാക്കുന്നു

Netflix പാസ്‌വേഡ് ഷെയറിങ് നിർത്തലാക്കുന്നു
HIGHLIGHTS

അക്കൗണ്ടിന്റെ പാസ്‌വേഡ് ഷെയർ ചെയ്യുന്നത് നിർത്താൻ നെറ്റ്ഫ്ലിക്സ്

എന്നാൽ ഇതിനെ കുറിച്ചുള്ള ഓദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല

ഒരു കുടുംബത്തിൽ അല്ലാത്തവർ തമ്മിൽ പാസ്‌വേഡുകൾ പങ്കിടാനുള്ള ഓപ്ഷൻ നെറ്റ്ഫ്ലിക്സ് ഉടൻ അവസാനിപ്പിക്കും

പാസ്‌വേഡ് പങ്കിടൽ (Netflix sharing) ബിസിനസിനെ തകർക്കാൻ വളരെക്കാലമായി ശ്രമിക്കുന്നതായും അതിനാൽ ഇത് ഉടൻ നിർത്തലാക്കുമെന്നും അറിയിച്ചിരക്കുകയാണ് ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് (Netflix). അടുത്ത വർഷം മുതൽ പാസ്‌വേഡുകൾ പങ്കിടാൻ നെറ്റ്ഫ്ലിക്സ് (Netflix) ഉപയോക്താക്കളെ അനുവദിക്കില്ല.

2023 ന്റെ ആദ്യം മുതൽ, നെറ്റ്ഫ്ലിക്സ് (Netflix) ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് പാസ്‌വേഡുകൾ സുഹൃത്തുക്കളുമായും അവരുടെ വീടിന് പുറത്തുള്ള ആരുമായും പങ്കിടാൻ കഴിയില്ല. ബിസിനസിനെ സാരമായി ബാധിച്ചതിനാൽ ഏതാനും മാസങ്ങളായി പാസ്‌വേഡ് ഷെയറിങ് അവസാനിപ്പിക്കുന്നതിനുള്ള ഒന്നിലധികം മാർഗങ്ങൾ നെറ്റ്ഫ്ലിക്സ് ആലോചിച്ചു വരികയാണ്. ഈ വർഷം ആദ്യം നെറ്റ്ഫ്ലിക്സിന്റെ വരുമാനം കുറയുകയും 10 വർഷത്തിനിടെ ആദ്യമായി പ്ലാറ്റ്‌ഫോമിന് വരിക്കാരെ നഷ്ടപ്പെടുകയും ചെയ്തതിന് ശേഷമാണ് പാസ്‌വേഡ് പങ്കിടൽ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത കമ്പനി തിരിച്ചറിഞ്ഞത്. വളരെക്കാലമായി തുടരുന്ന പാസ്‌വേഡ് പങ്കിടൽ ഉടൻ തന്നെ കമ്പനി നിർത്തലാക്കുമെന്ന് നെറ്റ്ഫ്ലിക്സ് സിഇഒ റീഡ് ഹേസ്റ്റിംഗ്സ് പറഞ്ഞിരുന്നു.

ഒരു കുടുംബത്തിൽ അല്ലാത്തവർ തമ്മിൽ പാസ്‌വേഡുകൾ പങ്കിടാനുള്ള ഓപ്ഷൻ നെറ്റ്ഫ്ലിക്സ് ഉടൻ പ്രവർത്തനരഹിതമാക്കും. സൗജന്യ പാസ്‌വേഡ് ഷെയറിങ് തടയുക എന്ന ലക്ഷ്യത്തോടെ നെറ്റ്ഫ്ലിക്സ് ഓരോ ഉപയോക്താക്കൾക്കും നിരക്ക് ഈടാക്കാൻ തുടങ്ങിയേക്കാം. നിങ്ങളുടെ വീടിന് പുറത്തുള്ള ആരുമായും നിങ്ങളുടെ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് പങ്കിടുകയാണെങ്കിൽ ആ വ്യക്തി പ്രൊഫൈൽ ഉപയോഗിക്കുന്നതിന് ഒരു ഫീസ് നൽകേണ്ടിവരും. പണം നൽകാതെ ആർക്കും ഇനിമുതൽ അവരുടെ സുഹൃത്തിന്റെ നെറ്റ്ഫ്ലിക്സ് പ്രൊഫൈൽ ഉപയോഗിക്കാൻ വഴിയുണ്ടികില്ല.

കോസ്റ്റാറിക്ക, ചിലി, പെറു എന്നിവയുൾപ്പെടെ ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പുതിയ പാസ്‌വേഡ് പങ്കിടൽ ഓപ്ഷൻ പരീക്ഷിക്കുന്നുണ്ട്. ഈ മാർക്കറ്റുകളിൽ, സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ സുഹൃത്തിന്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് (Netflix account) ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് 3 ഡോളർ (ഏകദേശം 250 രൂപ) ഈടാക്കുന്നുണ്ട്. ഇന്ത്യയിൽ ഒരു ഉപയോക്താവിന് എത്ര തുക ഈടാക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ തുക ആഗോള വിലയ്ക്ക് ഏതാണ്ട് തുല്യമായിരിക്കുമെന്ന് കരുതുന്നു. ഐപി അഡ്രസ്, ഡിവൈസ് ഐഡികൾ, അക്കൗണ്ട് ആക്റ്റിവിറ്റി എന്നിവയിലൂടെ നെറ്റ്ഫ്ലിക്സ് പുതിയ പാസ്‌വേഡ് പങ്കിടൽ നിയമം നടപ്പിലാക്കും.

നെറ്റ്ഫ്ലിക്സ് അതിന്റെ വരിക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിന് പുതിയ വഴികൾ പരീക്ഷിക്കുന്നുണ്ട്. ചെറിയ ഫീസോടെയുള്ള പാസ്‌വേഡ് പങ്കിടൽ അവയിലൊന്നാണ്. നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ (Netflix subscription) ലഭിക്കുന്നതിന് കൂടുതൽ പണം നൽകാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കളെ ആകർഷിക്കുമെന്ന പ്രതീക്ഷയോടെ കമ്പനി അടുത്തിടെ യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ 6.99 ഡോളറിന് താങ്ങാനാവുന്ന ആഡ് സപ്പോർട്ടഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു.

നെറ്റ്ഫ്ലിക്സ് നാല് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മൊബൈൽ-ഓൺലി പ്ലാൻ, ബേസിക് പ്ലാൻ, സ്റ്റാൻഡേർഡ് പ്ലാൻ, പ്രീമിയം പ്ലാൻ. മൊബൈൽ-ഓൺലി പ്ലാനിന് പ്രതിമാസം 149 രൂപയാണ് ഈടാക്കുന്നത്. അതേസമയം ബേസിക്, സ്റ്റാൻഡേർഡ്, പ്രീമിയം പ്ലാനുകൾക്ക് യഥാക്രമം 199 രൂപ, 499 രൂപ, 649 രൂപ എന്നിങ്ങനെയാണ് സബ്‌സ്‌ക്രിപ്‌ഷൻ ചാർജുകൾ.

Nisana Nazeer
Digit.in
Logo
Digit.in
Logo