digit zero1 awards

നവാസുദ്ദീന്‍ സിദ്ദിഖിയുടെ Haddi നേരിട്ട് OTTയിൽ! എവിടെ കാണാം?

നവാസുദ്ദീന്‍ സിദ്ദിഖിയുടെ Haddi നേരിട്ട് OTTയിൽ! എവിടെ കാണാം?
HIGHLIGHTS

അക്ഷത് അജയ് ശർമയാണ് സംവിധായകൻ

ഒരു സ്ത്രീയുടെ ലുക്കിലുള്ള സിദ്ദിഖീയുടെ മേക്കോവർ വൻ പ്രശംസ നേടിയിരുന്നു

സംവിധായകനും നടനുമായ അനുരാഗ് കശ്യപും പ്രധാന വേഷം ചെയ്യുന്നുണ്ട്

ബോളിവുഡ് ക്ലീഷേ സ്റ്റൈലിന്റെയും ഗ്ലാമർ വേഷങ്ങളുടെയും പാത പിന്തുടരാതെ വേറിട്ട കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് നവാസുദ്ദീന്‍ സിദ്ദിഖി. 20 വർഷമായി സിനിമാരംഗത്ത് സജീവമായ താരം ചെറുതും വലുതുമായും, നായകനും നെഗറ്റീവ് റോളുകളിലും ചെയ്ത വേഷങ്ങൾ നമ്മളെ എപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ പയറ്റാത്ത പുത്തൻ മേക്കോവറിലാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഏറ്റവും പുതിയ ചിത്രം എത്തിയിരിക്കുന്നത്.

ആരാധകർക്ക് ഒട്ടും തിരിച്ചറിയാനാവാതെ, ഒരു സ്ത്രീയുടെ ലുക്കിലാണ് താരം തന്റെ ഏറ്റവും പുതിയ ഹിന്ദി ചിത്രമായ ഹഡ്ഡിയിൽ എത്തിയത്. സിദ്ദിഖിയുടെ പെൺവേഷത്തിലുള്ള പോസ്റ്ററുകൾ വൻ ഹിറ്റാവുകയും ചെയ്തു. 

നവാസുദ്ദീന്‍ സിദ്ദിഖിയുടെ Haddi നേരിട്ട് OTTയിൽ! എവിടെ കാണാം?

ഇപ്പോഴിതാ Haddi ഒടിടി റിലീസിന് എത്തിയിരിക്കുന്നു. ചിത്രം നേരിട്ട് ഒടിടിയിലേക്ക് അവതരിപ്പിക്കുകയായിരുന്നു. അക്ഷത് അജയ് ശർമ സംവിധാനം ചെയ്ത OTT ചിത്രം എവിടെ, എപ്പോൾ കാണാമെന്ന് അറിയാം.

Haddi ഒടിടിയിൽ; എങ്ങനെ കാണാം? 

ZEE5ലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സെപ്തംബർ 7 മുതൽ ഹഡ്ഡി സ്ട്രീമിങ് ആരംഭിച്ചുകഴിഞ്ഞു. മികച്ച പ്രതികരണം ചിത്രത്തിന് ഒടിടി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നുണ്ട്. Nawazuddin Siddiquiയ്ക്കൊപ്പം സംവിധായകനും നടനുമായ അനുരാഗ് കശ്യപും പ്രധാന വേഷം ചെയ്യുന്നുണ്ട്. സംവിധായകനൊപ്പം അധമ്യ ഭല്ലയും ചേർന്നാണ് ഹഡ്ഡിയുടെ രചന നിർവഹിച്ചിരിക്കുന്നത്.

ZEE5 സബ്സ്ക്രിപ്ഷൻ പ്ലാൻ

മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിടെ സിനിമാ, ടിവി, സീരീസുകൾ ആസ്വദിക്കാനുള്ള OTT പ്ലാറ്റ്ഫോമാണ് സീ5. 499 രൂപയ്ക്ക് സീ5ന്റെ മൊബൈൽ- ഒൺലി സബ്സ്ക്രിപ്ഷൻ പ്ലാൻ ലഭ്യമാണ്. ഒരു വർഷത്തേക്ക് 1,499 രൂപ അടച്ചാൽ ZEE5 പ്രീമിയം 4K പ്ലാൻ സ്വന്തമാക്കാം. സീ5ന്റെ പ്രീമിയം ഫുൾ HD പ്ലാനിന് 699 രൂപയാണ് വില വരുന്നത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo