തന്റെ നല്ല സമയം (Nalla Samayam) എന്ന സിനിമയ്ക്കെതിരെ കോഴിക്കോട് എക്സൈസ് കമ്മീഷണർ എടുത്ത കേസ് റദ്ദാക്കി വിധി വന്നുവെന്ന് സംവിധായകൻ ഒമർ ലുലു (Omar Lulu). ഇതിന് കേരള ഹൈക്കോടതിയോട് നന്ദി പറയുന്നുവെന്നാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്. ഇക്കാലത്ത് സിനിമയെ സിനിമയായി തന്നെ കാണാനുള്ള ബോധം മനുഷ്യർക്കെല്ലാം ഉണ്ടെന്ന് കരുതുന്നുവെന്നും അദ്ദേഹം കുറിച്ചു. കൂടാതെ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി മാർച്ച് 20ന് അറിയിക്കുമെന്നും ഒമർ ലുലു (Omar Lulu) ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ഒമർ ലുലു(Omar Lulu)വിന് ആശംസകൾ നേർന്ന് എത്തിയത്. ചിത്രം തിയേറ്ററിൽ റീ റിലീസ് ചെയ്യണമെന്ന് വരെ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒമർ ലുലു(Omar Lulu)വിന്റെ നല്ല സമയം എന്നാണ് മറ്റ് ചിലർ കമന്റിട്ടിരിക്കുന്നത്.
നല്ല സമയ (Nalla Samayam)ത്തിന്റെ ട്രെയിലറിൽ മാരക ലഹരി മരുന്നായ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ദൃശ്യങ്ങൾ കാണിച്ചുവെന്ന പേരിലാണ് എക്സൈസ് വകുപ്പ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എൻഡിപിഎസ്, അബ്കാരി നിയമങ്ങൾ ഒമർ ലുലു(Omar Lulu)വിനെതിരെ ചുമത്തിയിരുന്നു. തുടർന്ന് ഡിസംബർ 30ന് തിയേറ്ററുകളിൽ റിലീസായ ചിത്രം ജനുവരി രണ്ടിന് പിൻവലിക്കേണ്ടിയും വന്നു.
ഇർഷാദ് അലിയും വിജീഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരെയാണ് സംവിധായകൻ ഒമർ ലുലു(Omar Lulu) മലയാള സിനിമയിലേക്ക് അവതരിപ്പിച്ചത്. ഇർഷാദ്, വിജീഷ് എന്നിവരെ കൂടാതെ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾ ആണ് നായിക വേഷങ്ങളിൽ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ അടക്കം ഉള്ള താരങ്ങൾ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
നല്ല സമയ (Nalla Samayam) ത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ദാർത്താണ്. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് സിദ്ധാർഥ് ശങ്കറും തിരക്കഥ രചയ്താക്കളിൽ ഒരാളായ ചിത്രയും ചേർന്നാണ് സംഗീതം നൽകയിരിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.