ഈ വർഷത്തെ MWC 2021 നു ഇതാ തുടക്കംകുറിച്ചിരിക്കുന്നു
ജൂൺ 28 മുതൽ ജൂലൈ 1 വരെയാണ് ഈ പരിപാടിനടക്കുന്നത്
ഇപ്പോൾ സ്നാപ്ഡ്രാഗന്റെ പുതിയ പ്രോസ്സസറുകൾ അവതരിപ്പിച്ചിരിക്കുന്നു
ഈ വർഷത്തെ MWC 2021 നു ഇതാ തുടക്കംകുറിച്ചിരിക്കുന്നു .പ്രതീക്ഷിച്ചതുപോലെ തന്നെ പുതിയ പ്രോസ്സസറുകളും കൂടാതെ മറ്റു പുതിയ ഉത്പന്നങ്ങളും ഇവിടെ പരിചയപെപ്പടുത്തിയിരിക്കുന്നു .ജൂൺ 28 നു തുടങ്ങിയ ഈ പരിപാടി ജൂലൈ 1 വരെയാണ് നടക്കുന്നത് .അതിൽ ഇപ്പോൾ സാംസങ്ങ് അവരുടെ വാച്ചുകൾ അവതരിപ്പിച്ചിരിക്കുന്നു .
ഒരുപാടു ഫീച്ചറുകൾ ഉള്കൊള്ളിച്ചുകൊണ്ടു തന്നെയാണ് സാംസങ്ങ് പുതിയ വാച്ചുകൾ പരിചയപെപ്പടുത്തിയിരിക്കുന്നത് .സ്മാർട്ട് ഫോണുകളിലെ കാര്യങ്ങൾ അതേപോലെ തന്നെ ഈ വാച്ചുകളിലും കൺട്രോൾ ചെയ്യുവാൻ സാധിക്കുന്നു എന്നതാണ് പ്രധാന സവിശേഷത .എന്നാൽ ഈ വാച്ചുകൾ ഇന്ത്യയിൽ പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചട്ടില്ല .
അടുത്തതായി എടുത്തുപറയേണ്ട ഒന്നാണ് 5ജി പ്രോസ്സസറുകൾ .MWC 2021 ൽ പുതിയ 5ജി പ്രോസ്സസറുകളും അവതരിപ്പിച്ചിരിക്കുന്നു .Qualcomm Snapdragon 888 പ്ലസ് എന്ന പ്രോസ്സസറുകളാണ് ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത് .ഫ്ലാഗ് ഷിപ്പ് ഫോണുകളിൽ ആണ് ഈ പ്രോസ്സസറുകൾ ആദ്യം എത്തുക .