50 മില്യൺ ആളുകൾ ജിയോ ഉപയോഗിക്കുന്നു
By
Anoop Krishnan |
Updated on 09-Dec-2016
HIGHLIGHTS
നന്ദി അറിയിച്ചു മുകേഷ് അംബാനി "2017 ലും ജിയോ തന്നെ "
റിലയൻസിന്റെ ജിയോ വന്നതിനുശേഷം മറ്റു ടെലികോം കമ്പനികൾ ഏതാണ്ട് അടച്ചു പൂട്ടിയ അവസ്ഥതന്നെയാണ് .അതിനുള്ള ഉത്തമ ഉദാഹരണം ആണ് 50 മില്യൺ വരിക്കാർ .
അൺലിമിറ്റഡ് 4 ജി വെട്ടി ചുരുക്കിയെങ്കിലും വെൽകം ഓഫറിന്റെ വാലിഡിറ്റി മാർച്ച് വരെ നീട്ടിയത് കൂടുതൽ വരിക്കാർ ജിയോ ഉപയോഗിക്കുന്നതിനും ഒരു കാരണം ആയി .അത് കൊണ്ട് തന്നെ മറ്റു ടെലികോം കമ്പനികളിൽ നിന്നും ഒരുപാടു വരിക്കാർ ജിയോയിലേക്കു വരികയുണ്ടായി എന്നതും ഒരു സത്യം തന്നെ .
ഇപ്പോൾ മറ്റു ടെലികോം കമ്പനികളും പുതിയ ക്രിസ്തുമസ് ,ന്യൂ ഇയർ ഓഫറുകൾ പുറത്തിറക്കി തങ്ങളുടെ വരിക്കാരെ പിടിച്ചു നിർത്താൻ ഒരുങ്ങുകയാണ് .