തുടർച്ചയായി വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് RBI Paytm-ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇനി പേടിഎമ്മിന് ഭാവിയുണ്ടാകുമോ എന്നും ബിസിനസ് മേഖല ആശങ്കപ്പെട്ടു.
പേടിഎമ്മിന്റെ പല സുപ്രധാന സേവനങ്ങളും മാർച്ച് 1 മുതൽ ലഭ്യമായിരിക്കില്ല. എന്നാൽ തങ്ങൾ തടസ്സങ്ങൾ പരിഹരിച്ച് പേടിഎം പ്രവർത്തനം തുടരുമെന്നാണ് കമ്പനി നൽകിയ വിശദീകരണം.
ഇപ്പോഴിതാ Mukesh Ambani-യുടെ Reliance Jio പേടിഎമ്മിനെ ഏറ്റെടുക്കുമോ എന്നാണ് ചോദ്യം. Paytm wallet ബിസിനസ് ജിയോ ഫിനാൻഷ്യൽ സർവീസസ് ഏറ്റെടുക്കും എന്ന് റിപ്പോർട്ടുകൾ പ്രചരിച്ചു. ഇതിനായി JFL ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പേടിഎം സ്വന്തമാക്കാൻ HDFC ബാങ്ക് JFLന്റെ എതിരാളിയായി രംഗത്തെത്തിയെന്നും വാർത്ത പ്രചരിച്ചു.
ഇങ്ങനെയുള്ള ചർച്ചകൾ ഏറ്റെടുത്തിട്ടില്ലെന്നാണ് ജിയോയുടെ ഔദ്യോഗിക പ്രസ്താവന. തകർന്നു നിൽക്കുന്ന പേടിഎം വാലറ്റിനെ കൈത്താങ്ങാൻ അംബാനിയില്ലെന്ന് ഇതോടെ വ്യക്തം. ‘ഞങ്ങളുടെ ബാധ്യതകൾക്ക് അനുസരിച്ച് ഞങ്ങൾ എല്ലായ്പ്പോഴും വ്യക്തത വരുത്തിയിട്ടുണ്ട്. ഇനിയും അത് തുടരും,’ എന്നാണ് ജിയോ വ്യക്തമാക്കിയത്.
എച്ച്‌ഡിഎഫ്‌സി ബാങ്കും ജിയോ ഫിനാൻഷ്യൽ സർവീസസും പേടിഎമ്മിനായി മത്സരിക്കുന്നു. ബ്ലാക്ക് റോക്ക് ഫിനാൻഷ്യൽ മാനേജ്‌മെന്റുമായി JFL സഹകരിക്കും. ഇങ്ങനെ മ്യൂച്വൽ ഫണ്ട് പ്രവർത്തനങ്ങൾ നടത്താനുള്ള അനുമതിയ്ക്ക് ജെഎഫ്എൽ അപേക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വന്നു.
പേടിഎം സ്വന്തമാക്കാൻ ഇരവരും 150 മില്യൺ ഡോളറിന്റെ സംയുക്ത നിക്ഷേപത്തിന് തയ്യാറാണെന്നും ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ജിയോ ഇൻഷുറൻസ് ബ്രോക്കിങ്, ജിയോ പേയ്മെന്റ് സൊല്യൂഷൻസ് എന്നിവയെല്ലാം JFL-ന്റെ സബ് ബ്രാൻഡുകളാണ്. എന്നാൽ ഇവയിലൊന്നും പേടിഎം വാലറ്റിനെ വാങ്ങാൻ പദ്ധതിയിടുന്നില്ല.
ഫാസ്റ്റ് ടാഗുകളും പേടിഎം വാലറ്റ് സേവനങ്ങളും ഫെബ്രുവരി 29 മുതൽ നിർത്തലാക്കും. റിസർവ് ബാങ്കാണ് ഡിജിറ്റൽ പേയ്മെന്റ് ആപ്പിനെതിരെ നടപടി എടുത്തത്. പുതിയ അക്കൗണ്ടുകളോ, യൂസർമാരെയോ പേടിഎമ്മിലേക്ക് ചേർക്കാനാകില്ല. NCMC കാർഡുകൾ, സേവിങ്സ് അക്കൌണ്ടുകൾ എന്നിവയിൽ ഡിപ്പോസിറ്റുകളും സാധ്യമല്ല.
Read more: Discount Offer: Samsung-ന്റെ ജനപ്രിയ 5G ഫോൺ 12000 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം
എങ്കിലും നിലവിലുള്ള ബാലൻസ് പിൻവലിക്കാനും മറ്റും ആർബിഐ അനുവദിക്കുന്നു.
മാർച്ച് 1 മുതൽ പേടിഎം നിർത്തലാകുമെന്ന വാർത്തകൾ ഉപഭോക്താക്കളെ ആശങ്കപ്പെടുത്തി. വാലറ്റുകൾ, ഫാസ്ടാഗുകൾ, എൻസിഎംസി അക്കൗണ്ടുകൾ എന്നിവയിലെ നിക്ഷേപങ്ങളെ ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചിരുന്നു. ആർബിഐ നിർദേശങ്ങൾ പാലിക്കുകയാണെന്നും പേടിഎം പറഞ്ഞിരുന്നു.