മലയാളിയ്ക്ക് വിഷുചിത്രമായി Premalu വീട്ടിലിരുന്ന് കാണാം. ഇത്തവണ വിഷു ശരിക്കും Happy Vishu ആകാനുള്ള ഒടിടി റിലീസാണിത്. തിയേറ്ററിൽ ചിരിപ്പിച്ച ഹിറ്റടിച്ച ചിത്രമാണ് പ്രേമലു. ഇനിയിതാ വീട്ടിലിരുന്ന് സിനിമ മതിയാവോളം ആസ്വദിക്കാം.
പ്രേമലു ചിത്രത്തിന്റെ ഒടിടി പ്രദർശനം തുടങ്ങി. Disney Plus Hotstar-ലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ഏപ്രിൽ 12ന് ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ഏപ്രിൽ 11 കഴിഞ്ഞുള്ള അർധരാത്രിയിലേ സിനിമ റിലീസ് ചെയ്തു. മലയാളികൾക്ക് ഇനി ചിരിച്ച്- പ്രേമിച്ച് വിഷു ആഘോഷിക്കാം.
ഒന്നിലേറെ തവണ കണ്ടാലും കണ്ട് മതിവരാത്ത ചിത്രമെന്ന് പറയാം. കൌമാരക്കാരായി മലയാള സിനിമയിലേക്ക് വന്നവർ ഒരുക്കിയ യുവസിനിമ. നസ്ലനും മമിത ബൈജുവുമാണ് പ്രധാന വേഷത്തിൽ. റൊമാന്റിക്- കോമഡി ചിത്രമായാണ് പ്രേമലു നിർമിച്ചത്. ഇപ്പോൾ സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.
10 കോടിയിൽ താഴെ മുതൽമുടക്കി എടുത്ത ചിത്രമാണിത്. എന്നാൽ തിയേറ്ററുകളിൽ നിന്ന് പ്രേമലു 135 കോടിയോളം നേടി. തെലുങ്കിൽ ഡബ്ബ് ചെയ്ത് എത്തിയ പതിപ്പിന് 15 കോടിയോളം കളക്ഷനുണ്ടായിരുന്നു. തെലുങ്കില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളചിത്രം നിലവിൽ പ്രേമലുവാണ്. പുലിമുരുകൻ ചിത്രത്തിന്റെ റെക്കോഡാണ് നെസ്ലനും കൂട്ടരും തകർത്തത്.
ഗിരീഷ് എ.ഡിയാണ് പ്രേമലു തിരക്കഥ എഴുതി സംവിധാനം ചെയ്തത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് സമ്മാനിച്ച സംവിധായകനാണ് ഗിരീഷ് എ.ഡി. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ് നിർമാതാക്കൾ. ഭാവന സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്.
Read More: Premalu റിലീസിന് മുന്നേ മമിത ബൈജുവിന്റെ തമിഴ് Movie OTT Release ചെയ്തു
ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ് എന്നിവരാണ് മറ്റ് താരങ്ങൾ. , അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും നിർണായക വേഷങ്ങൾ ചെയ്തു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് പ്രേമലുവിന്റെ രചന നിർവഹിച്ചത്.
ചിത്രത്തിനായി അജ്മല്‍ സാബു ക്യാമറ കൈകാര്യം ചെയ്തു. ആകാശ് ജോസഫ് വര്‍ഗീസ് ആണ് എഡിറ്റർ. വിനോദ് രവീന്ദ്രന്‍ കലാസംവിധാനവും, ജോളി ബാസ്റ്റിൻ ആക്ഷൻ സീനുകളും ഒരുക്കി. ഹൈദരാബാദ് പശ്ചാത്തലമാക്കി റീനുവിലൂടെയും സച്ചിയിലൂടെയും ചിത്രം കഥ പറഞ്ഞു.