40,000 കോടി രൂപയുടെ കടബാധ്യതയാണ് അടച്ചുപൂട്ടാൻ കാരണം
കേന്ദ്ര സർക്കാർ എംടിഎൻഎൽ ലയിപ്പിക്കാൻ നടത്തിവന്ന നീക്കങ്ങൾ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. എംടിഎൻഎൽ (MTNL) ബിഎസ്എൻഎഎൽ (BSNL) ഏറ്റെടുക്കാനാണ് ആലോചന. എംടിഎൻഎൽ അടച്ചുപൂട്ടാനും അതിന്റെ പ്രവർത്തനങ്ങളെയും ജീവനക്കാരെയും ബിഎസ്എൻഎല്ലി (BSNL) ലേക്ക് മാറ്റാനുമുള്ള ആലോചനകൾ കേന്ദ്രസർക്കാർ ആരംഭിച്ചതായി ലൈവ്മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
ലയിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറി
ബിഎസ്എൻഎൽ-എംടിഎൻഎല്ലു (MTNL)മായി ലയിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറുന്നതായാണ് സൂചന. വർധിച്ചുവരുന്ന കടങ്ങളും മറ്റും കാരണം സാമ്പത്തിക പ്രതിസന്ധി എംടിഎൻഎല്ലി (MTNL) നെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ലയനനീക്കത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് അറിയാൻ കഴിയുന്നത്.
40,000 കോടി രൂപയുടെ കടബാധ്യതയാണ് കാരണം
ഏകദേശം 40,000 കോടി രൂപയുടെ കടബാധ്യതയാണ് എംടിഎൻഎൽ (MTNL) അടച്ചുപൂട്ടാൻ കാരണം എന്നാണ് വിലയിരുത്തുന്നത്. പൂട്ടുന്ന കാര്യം ഏകദേശം തീരുമാനമായി. എംടിഎൻഎൽ (MTNL) അടച്ചുപൂട്ടിയാൽ ബിഎസ്എൻഎൽ (BSNL) എംടിഎൻഎല്ലിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ബിഎസ്എൻഎൽ (BSNL) ഇതിനകം തന്നെ ഡൽഹിയിലും മുംബൈയിലും എംടിഎൻഎല്ലി (MTNL )ന്റെ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. എംടിഎൻഎല്ലി (MTNL)ന്റെ കടബാധ്യതയാണ് കേന്ദ്ര സർക്കാരിനെ ലയനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കാരണം. ഈ സാഹചര്യത്തിൽ കമ്പനിയെ ബിഎസ്എൻഎല്ലു (BSNL)മായി ലയിപ്പിച്ചാൽ ബിഎസ്എൻഎൽ കൂടി അപകടത്തിലാകും. അതോടെ രണ്ട് കമ്പനികളുടെയും പ്രവർത്തനങ്ങൾ നഷ്ടത്തിലാകുകയും ബിഎസ്എൻഎല്ലും അടച്ചുപൂട്ടേണ്ട അവസ്ഥയിലോട്ടു പോയാലും ഒന്നും പറയാനാകില്ല. ഈ അവസ്ഥയിൽ ലയനം ഒഴിവാക്കുന്നതാകും നല്ലത് എന്നാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.