ഫയര്‍ഫൊക്സ് ഒരു മികച്ച ആപ്ലികെഷൻ തന്നെ എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .മികച്ച പെർഫോമൻസ് ആണ് ഇത് കാഴ്ചവെക്കുന്നത്.ഇതിന്റെ ബീറ്റ വെർഷനെ കുറിച്ച് നമുക്കു ഇവിടെ നിന്നും മനസിലാക്കാം .വേഗതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ഫയര്‍ഫൊക്സ് 3.6 ബീറ്റ1 പതിപ്പ് ഗൂഗിളിന്‍റെ ക്രോം ബ്രൌസറിനോട് കിടപിടിക്കുന്നതാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. ഇതിന്‍റെ പൂര്‍ണ പതിപ്പ് ഉടന്‍ തന്നെ പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ബ്രൌസര്‍ വിപണിയിലെ കുത്തക കമ്പനിയായ മൈക്രോസോഫ്റ്റുമായി മത്സരിച്ച് വിജയിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. മോസിലയ്ക്ക് പുറമെ ഗൂഗിള്‍ ക്രോ, ആപ്പിള്‍ സഫാരി, ഒപേര എന്നീ ബ്രൌസറുകളും ഇന്ന് ലഭ്യമാണ്. മോസില ഫയര്‍ഫൊക്സ് 3.1 ബീറ്റ1 പതിപ്പിന് പുറമെ ഫയര്‍ഫൊക്സ് 3.7 2010 പകുതിയോടു കൂടി പുറത്തിറക്കിയേക്കുമെന്നാണ് കരുതുന്നത്. ഇതിന്‍റെ സാങ്കേതിക പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
ഇന്‍റര്‍നെറ്റ് ബ്രൌസര്‍ നിര്‍മ്മാതാക്കളായ മോസിലയുടെ ഏറ്റവും പുതിയ ഉല്‍പ്പന്നം വിപണിയിലെത്തി. ഫയര്‍ഫൊക്സ് 3.6 ബീറ്റ പതിപ്പില്‍ നിരവധി പുതിയ സാങ്കേതിക സേവനങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മുന്‍പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ് അടിസ്ഥാനമാക്കിയുള്ള ജാവാ സ്ക്രിപ്റ്റുകളും ലഭ്യമാണ്.