മോട്ടോയുടെ പുതിയ Moto G70 LTE ടാബ് ലെറ്റുകൾ പുറത്തിറക്കി
മോട്ടോയുടെ പുതിയ ടാബ് ലെറ്റുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
moto tab g70 LTE ആണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്
21,990 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത്
മോട്ടോയുടെ പുതിയ ടാബ് ലെറ്റുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Moto G70 LTE ടാബ് ലെറ്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ടാബ് ലൈറ്റുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .7500 mAhന്റെ ബാറ്ററി ലൈഫിൽ ആണ് ഈ മോട്ടോ ടാബ് ലെറ്റുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 21,990 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .
Moto G70 LTE ടാബ് ലെറ്റുകൾ
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ ടാബ് ലെറ്റുകൾ 11 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ തന്നെയാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ 2000 x 1200 പിക്സൽ റെസലൂഷനും ഈ ടാബ് ലെറ്റുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടാബ് ലെറ്റുകൾ MediaTek Helio G90T പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഇത് 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ടാബ് ലെറ്റുകൾക്ക് 8 മെഗാപിക്സൽ പിൻ ക്യാമറകളാണുള്ളത് .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 7500 mAhന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 21,990 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .