സ്മാർട്ട് ഫോൺ ഉപയോഗത്തിന് പുതുമോടി പകരാൻ മോട്ടോ Z2 ഫോഴ്് എത്തും
മൊബൈൽ ഫോട്ടോഗ്രാഫിക്ക് പുതിയ മാനങ്ങൾ നൽകാൻ ഡ്യുവൽ റിയർ ക്യാമറ ഉൾപ്പെടുത്തി മോട്ടോറോളയിൽ നിന്നും പുതിയ സ്മാർട്ട്ഫോണെത്തുന്നു; മോട്ടോ Z2 ഫോഴ്സ് ആണ് മോട്ടോയുടെ പെരുമ വർധിപ്പിക്കാൻ വ്യത്യസ്ഥതയോടെ ഉപഭോക്താക്കളിലെത്തുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി എൻട്രി ലെവൽ സ്മാർട്ട്ഫോൺ ലൈനപ്പിൽ മോട്ടറോള ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുമ്പോൾ ഇവരിൽ നിന്നുള്ള ഹൈ എൻഡ് മോട്ടോ Z2 ഫോഴ്സ് സംബന്ധിച്ച സൂചനകൾ മോട്ടോ പ്രേമികളെ ഏറെ സന്തോഷിപ്പിക്കുന്നതാണ്. മോട്ടോ Z2 ഫോഴ്സിൽ ഏവരുടെയും ശ്രദ്ധ ആദ്യം പിടിച്ചുപറ്റുന്നതു തീർച്ചയായും ഈ ഫോണിന്റെ പിൻവശത്തുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പായിരിക്കും എന്നത് തീർച്ചയാണ് .
മോട്ടോ മോഡുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള കണക്റ്റിങ് പോർട്ടും ഈ ഹാൻഡ്സെറ്റുകളിൽ ലഭ്യമാണ്.ഇതുവരെ ലഭ്യമായ സൂചനകൾ അടിസ്ഥാനമാക്കി മോട്ടോ Z2 ഫോഴ്സ് 5.5 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലേയോടെയാണ് വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രൊസ്സസറാണ് ഈ ഹാൻഡ്സെറ്റിലുണ്ടാവുക. ഹോം ബട്ടണിൽ ഉൾപ്പെടുത്തിയ ഒരു വിരലടയാള സ്കാനറും വരാനിരിക്കുന്ന ഈ മോട്ടോ ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നു .മോട്ടോ Z2 ഫോഴ്സ് ഹാൻഡ്സെറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും .