മോട്ടോ സി പ്ലസ് ജൂൺ 19 ന് വിപണിയിൽ

മോട്ടോ സി പ്ലസ്  ജൂൺ 19 ന് വിപണിയിൽ

എൻട്രി ലെവൽ ഫോണായ
 മോട്ടോ സിയുടെ ഉയർന്ന സവിശേഷതകളോടെയുള്ള മോഡൽ ; 'മോട്ടോ സി പ്ലസ്' മോട്ടോറോള ജൂൺ 19 ന് ഇന്ത്യൻ വിപണിയിലെത്തും. 1280 x 720 പിക്സൽ റെസലൂഷനുള്ള 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ളേയാണ് ഫോണിനുള്ളത്.

4000 എം എ എച്ച് ശേഷിയുള്ള
 കൂറ്റൻ ബാറ്ററിയിൽ വിപണിയിലെത്തിയ ഫോണിന് എൽ. ഇ. ഡി. ഫ്ളാഷുള്ള 8 എം.പി ഓട്ടോ ഫോക്കസ് പ്രധാന ക്യാമറയും,എൽ. ഇ. ഡി. ഫ്ളാഷോടു കൂടിയ 2 മെഗാപിക്സൽ മുൻക്യാമറയും ഉണ്ട്. 1 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന ഫോണിന് ക്വാഡ് കോർ മീഡിയടെക് പ്രോസസർ ആണ്
 കരുത്ത് പകരുന്നത്.

ആൻഡ്രോയിഡ് 7.0 നൗഗട്ട്
 പതിപ്പിലാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. 4 ജി എൽടിഇ, വോൾട്ട് എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള ഈ ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോണിന് ഏകദേശം 8000 രൂപയോളമാണ് പ്രതീക്ഷിക്കുന്ന വില.മോട്ടോ സി പോലെ തന്നെ മെറ്റാലിക് ചെറി,പേൾ വൈറ്റ്, ഫൈൻ ഗോൾഡ്, സ്റ്റാറി ബ്ലാക്ക്
 എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോണും ഇന്ത്യയിൽ വാങ്ങാനാകും.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo