ഫ്ലിപ്പ്കാർട്ടിൽ 21% കിഴിവോടെയാണ് MOTOROLA g82 ലഭിക്കുന്നത്. കൂടാതെ ഹൈടെക് സുരക്ഷാ ഫീച്ചറുകൾ സ്വകാര്യത സുരക്ഷിതമാക്കുകയും ചെയ്യും. MOTOROLA G82 നിലവിൽ 20999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ 21% കിഴിവിന് ശേഷം ലഭ്യമാണ്. എന്നാൽ നിങ്ങൾ നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് 18500 രൂപ വരെ ലാഭിക്കാം മൊത്തം തുക വെറും 2499 ആയി കുറയ്ക്കാം.
മോട്ടോ ജി82 5ജി സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ പിഒലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. സ്‌ക്രീൻ 10-ബിറ്റ് കളർ സപ്പോർട്ടുമായിട്ടാണ് വരുന്നത്. അതായത് ഒരു ബില്യൺ കളറുകൾ വരെ ഈ ഡിസ്പ്ലെ സപ്പോർട്ട് ചെയ്യുന്നു. ഡിസ്പ്ലെയിൽ സെൽഫി ക്യാമറ സ്ഥാപിക്കാനായി മധ്യഭാഗത്ത് ഒരു ഹോൾ-പഞ്ച് കട്ട്ഔട്ട് ഉണ്ട്. 8 ജിബി വരെ റാമുമായി വരുന്ന മോട്ടോ ജി82 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയാണ്. 128 ജിബി വരെ സ്റ്റോറേജും ഡിവൈസിൽ മോട്ടറോള നൽകിയിട്ടുണ്ട്.
മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് മോട്ടോ ജി82 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 50 എംപി പ്രൈമറി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറയിൽ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സപ്പോർട്ടും നൽകിയിട്ടുണ്ട്. പ്രൈമറി ക്യാമറയ്ക്കൊപ്പം 8 എംപി അൾട്രാവൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയും മോട്ടറോള നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്.
13 5ജി ബാൻഡുകളുടെ സപ്പോർട്ടോടെയാണ് മോട്ടോ ജി82 5ജിവരുന്നത്. ഈ സ്മാർട്ട്ഫോണിൽ 5000 mAh ബാറ്ററിയും കമ്പനി നൽകിയിട്ടുണ്ട്. ഈ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് ഡിവൈസിൽ കൊടുത്തിരിക്കുന്നത്. ഈ ഡിവൈസിന് 173 ഗ്രാം ഭാരവും 7.99 എംഎം കനവുമുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും എഐ ഫേസ് അൺലോക്കും മോട്ടോ ജി82 5ജി സ്മാർട്ട്ഫോണിലുണ്ട്.