Motorola G82 വൻ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിൽ
ഫ്ലിപ്പ്കാർട്ടിൽ 2499 രൂപയ്ക്കു ലഭിക്കും
30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് ഡിവൈസിലുള്ളത്
ക്വാൽകോം സ്നാപ്ഡ്രാഗൺ 695 SoCയാണ് കരുത്തു പകരുന്നത്
ഫ്ലിപ്പ്കാർട്ടിൽ 21% കിഴിവോടെയാണ് MOTOROLA g82 ലഭിക്കുന്നത്. കൂടാതെ ഹൈടെക് സുരക്ഷാ ഫീച്ചറുകൾ സ്വകാര്യത സുരക്ഷിതമാക്കുകയും ചെയ്യും. MOTOROLA G82 നിലവിൽ 20999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ 21% കിഴിവിന് ശേഷം ലഭ്യമാണ്. എന്നാൽ നിങ്ങൾ നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് 18500 രൂപ വരെ ലാഭിക്കാം മൊത്തം തുക വെറും 2499 ആയി കുറയ്ക്കാം.
MOTOROLA G82 സ്‌പെസിഫിക്കേഷൻസ്
മോട്ടോ ജി82 5ജി സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ പിഒലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. സ്‌ക്രീൻ 10-ബിറ്റ് കളർ സപ്പോർട്ടുമായിട്ടാണ് വരുന്നത്. അതായത് ഒരു ബില്യൺ കളറുകൾ വരെ ഈ ഡിസ്പ്ലെ സപ്പോർട്ട് ചെയ്യുന്നു. ഡിസ്പ്ലെയിൽ സെൽഫി ക്യാമറ സ്ഥാപിക്കാനായി മധ്യഭാഗത്ത് ഒരു ഹോൾ-പഞ്ച് കട്ട്ഔട്ട് ഉണ്ട്. 8 ജിബി വരെ റാമുമായി വരുന്ന മോട്ടോ ജി82 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയാണ്. 128 ജിബി വരെ സ്റ്റോറേജും ഡിവൈസിൽ മോട്ടറോള നൽകിയിട്ടുണ്ട്.
MOTOROLA G82 ക്യാമറ സ്‌പെസിഫിക്കേഷൻസ്
മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് മോട്ടോ ജി82 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 50 എംപി പ്രൈമറി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറയിൽ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സപ്പോർട്ടും നൽകിയിട്ടുണ്ട്. പ്രൈമറി ക്യാമറയ്ക്കൊപ്പം 8 എംപി അൾട്രാവൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയും മോട്ടറോള നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്.
MOTOROLA G82 ബാറ്ററി
13 5ജി ബാൻഡുകളുടെ സപ്പോർട്ടോടെയാണ് മോട്ടോ ജി82 5ജിവരുന്നത്. ഈ സ്മാർട്ട്ഫോണിൽ 5000 mAh ബാറ്ററിയും കമ്പനി നൽകിയിട്ടുണ്ട്. ഈ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് ഡിവൈസിൽ കൊടുത്തിരിക്കുന്നത്. ഈ ഡിവൈസിന് 173 ഗ്രാം ഭാരവും 7.99 എംഎം കനവുമുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും എഐ ഫേസ് അൺലോക്കും മോട്ടോ ജി82 5ജി സ്മാർട്ട്ഫോണിലുണ്ട്.