സ്മാർട്ട് ടിവി വിപണി കീഴടക്കാൻ മോട്ടറോള എൻവിഷൻ എക്സ് ഇന്ത്യയിലെത്തി

Updated on 11-Jun-2023
HIGHLIGHTS

മോട്ടറോള എൻവിഷൻ എക്സ് എന്ന ടിവിയാണ് പുറത്തിറക്കിയിരിക്കുന്നത്

എൻവിഷൻ എക്സ് എന്നത് ഒരു 4K QLED ഗൂഗിൾ ടിവിയാണ്

ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ സ്മാർട്ട് ടിവികളുടെ വിൽപ്പന നടക്കുന്നത്

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ജനപ്രിയ ബ്രാന്റായി തുടരുന്ന മോട്ടറോള ഇപ്പോൾ സ്മാർട്ട് ടിവി വിപണിയിൽ കൂടി കരുത്ത് തെളിയിച്ചിരിക്കുകയാണ്. മോട്ടറോള പുതിയ സ്മാർട്ട് ടിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മോട്ടറോള എൻവിഷൻ എക്സ് (Motorola Envision X) എന്ന ടിവിയാണ് പുറത്തിറക്കിയിരിക്കുന്നത്. എൻവിഷൻ എക്സ് എന്നത് ഒരു 4K QLED ഗൂഗിൾ ടിവിയാണ്. മീഡിയടെക് പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ടിവിയിൽ ഗൂഗിൾ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റമാണുള്ളത്. രണ്ട് സ്ക്രീൻ വലിപ്പങ്ങളിൽ ഈ ടിവി ലഭ്യമാകും. മോട്ടറോള എൻവിഷൻ എക്സ് (Motorola Envision X)  സ്മാർട്ട് ടിവി 55 ഇഞ്ച്, 65 ഇഞ്ച് സ്‌ക്രീൻ വലിപ്പങ്ങളിലാണ് ലഭ്യമാകുന്നത്. ഈ സ്മാർട്ട് ടിവിയുടെ 55 ഇഞ്ച് മോഡലിന് ഇന്ത്യയിൽ 30,999 രൂപയാണ് വില. മോട്ടറോള എൻവിഷൻ എക്സ് (Motorola Envision X) സ്മാർട്ട് ടിവിയുടെ 65 ഇഞ്ച് മോഡലിന് 39,999 രൂപ വിലയുണ്ട്. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ സ്മാർട്ട് ടിവികളുടെ വിൽപ്പന നടക്കുന്നത്.

മോട്ടറോള എൻവിഷൻ എക്സ് സ്മാർട്ട് ടിവിയുടെ ഓഫറുകൾ

ഇതിനകം തന്നെ ഫ്ലിപ്പ്കാർട്ടിൽ മോട്ടറോള എൻവിഷൻ എക്സ് (Motorola Envision X) സ്മാർട്ട് ടിവി മോഡലുകളുടെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. പ്രത്യേക ലോഞ്ച് ഓഫറിന്റെ ഭാഗമായി മോട്ടറോള 55 ഇഞ്ച് ടിവിക്ക് 5,000 രൂപ വരെയും 65 ഇഞ്ച് QLED ടിവിക്ക് 10,000 രൂപ വരെയും കിഴിവ് ലഭിക്കും. ഇതിലൂടെ 55 ഇഞ്ച് ടിവി 25,999 രൂപയ്ക്കും 65 ഇഞ്ച് ടിവി 34999 രൂപയ്ക്കും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

മോട്ടറോള എൻവിഷൻ എക്സ് സ്മാർട്ട് ടിവിയുടെ ഡിസ്‌പ്ലേ

മോട്ടറോള എൻവിഷൻ എക്സ് (Motorola Envision X) സ്മാർട്ട് ടിവികൾ രണ്ട് സ്‌ക്രീൻ വലിപ്പങ്ങളിൽ ലഭ്യമാണ്. 55 ഇഞ്ച്, 65 ഇഞ്ച് എന്നീ രണ്ട് സ്ക്രീൻ സൈസുകളിലും സമാനമായ സവിശേഷതകളാണ് മോട്ടോറോള നൽകിയിട്ടുള്ളത്. 3840 x 2160 പിക്‌സൽ റെസല്യൂഷനോടുകൂടിയ അൾട്രാ എച്ച്‌ഡി 4കെ ക്യുഎൽഇഡി ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ടിവിയിൽ ഉള്ളത്. 350 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുള്ള ഡിസ്പ്ലെയാണ് ഇത്. 60 ഹെർട്‌സ് റിഫ്രഷ് റേറ്റ്, 178 ഡിഗ്രി വ്യൂവിങ് ആംഗിൾ എന്നിവയും മോട്ടറോള എൻവിഷൻ എക്സ് (Motorola Envision X) സ്മാർട്ട് ടിവികളുടെ ഡിസ്പ്ലെ സവിശേഷതകളാണ്.

മോട്ടറോള എൻവിഷൻ എക്സ് സ്മാർട്ട് ടിവിയുടെ ഓഡിയോയും കണക്റ്റിവിറ്റിയും

മോട്ടറോള എൻവിഷൻ എക്സ് (Motorola Envision X) സ്മാർട്ട് ടിവി ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയും സ്റ്റാൻഡേർഡ്, മ്യൂസിക്, സ്‌പോർട്‌സ്, മൂവി എന്നിവയുൾപ്പെടെയുള്ള വ്യത്യസ്‌ത ഓഡിയോ മോഡുകളുമായിട്ടാണ് വരുന്നത്. രണ്ട് 20W ബോക്‌സ് സ്പീക്കറുകളാണ് ഈ സ്മാർട്ട് ടിവിയിൽ മോട്ടോറോള നൽകിയിട്ടുള്ളത്. ഇവ മികച്ച ഓഡിയോ ക്വാളിറ്റി നൽകും. മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകളും മോട്ടറോള എൻവിഷൻ എക്സ് (Motorola Envision X) സ്മാർട്ട് ടിവിയിലുണ്ട്. മൂന്ന് എച്ച്ഡിഎംഐ പോർട്ടുകൾ, രണ്ട് യുഎസ്ബി പോർട്ടുകൾ എന്നിവയും ഇൻബിൾഡ് വൈഫൈ, ബ്ലൂടൂത്ത് എന്നീ വയർലസ് കണക്റ്റിവിറ്റിയും ഈ സ്മാർട്ട് ടിവി നൽകുന്നു.

Connect On :