മോട്ടോ Z2 ജൂൺ 27 ന് വിപണിയിലെത്തും?

Updated on 14-Jun-2017
HIGHLIGHTS

മുൻനിര മോട്ടോറോള ഫോണായ മോട്ടോ Z ന്റെ പിൻഗാമിയാണ് മോട്ടോ Z2

മോട്ടോറോള ഈ മാസം ആദ്യം മോട്ടോ Z2 പ്ലേ വിപണിയിലെത്തിച്ചിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ  മോട്ടോ Z പ്ലേയുടെ പിൻഗാമിയായി ആണ് മോട്ടോ Z2 പ്ലേ വിപണിയിലെത്തിയതെങ്കിലും കമ്പനി കഴിഞ്ഞ വർഷം പുറത്തിറക്കിയ മുൻനിര  മോട്ടോറോള ഫോണായ മോട്ടോ Z ന്റെ പിൻഗാമിയായ മോട്ടോ Z2 ഇതുവരെ  വിപണിയിലെത്തിച്ചിരുന്നില്ല.

എന്നാൽ  മോട്ടറോള സ്മാർട്ട്ഫോൺ പ്രേമികളെ സന്തോഷിപ്പിച്ചു കൊണ്ട് ജൂൺ 27 നു മോട്ടോ Z2 വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജൂൺ 27 ന് വൈകുന്നേരം 7 മണിക്ക് നടക്കുന്നലോഞ്ചിങ് ചടങ്ങിലേക്ക് മോട്ടോറോള മാധ്യമങ്ങളെ ക്ഷണിച്ചു തുടങ്ങി.

 "മോട്ടോറോള തിരിച്ചെത്തുന്നു" എന്ന ടാഗ്‌ലൈൻ ഉൾപ്പെടുത്തിയെത്തുന്ന ക്ഷണക്കത്തിൽ ജൂൺ 27 ന്  പ്രഖ്യാപിക്കപ്പെടുന്ന ഉൽപ്പന്നത്തെക്കുറിച്ച് നേരിട്ട് യാതൊരു വെളിപ്പെടുത്തലുകളുമില്ല. എന്നാൽ ക്ഷണക്കത്തിലെ ചിത്രത്തിൽ മോട്ടറോള സ്മാർട്ട്ഫോൺ പിടിച്ചു നിൽക്കുന്ന ഒരു സ്ത്രീയെ കാണാം .ഈ ചിത്രം സൂക്ഷിച്ചു നോക്കിയാൽ ആ  സ്മാർട്ട് ഫോണിന്റെ പിൻഭാഗത്ത് ഒരു ഡ്യുവൽ ക്യാമറ സെറ്റപ്പ് കാണാം; ഇത്  മോട്ടോ Z2 പ്ലേയുടെ ഡിസൈൻ ഭാഷയ്ക്ക്  സമാനമാണ്. .

 

Connect On :